HOME
DETAILS
MAL
ശബരിമല: മാപ്പ് പറഞ്ഞില്ലെന്ന് കടകംപള്ളി
backup
May 31 2021 | 23:05 PM
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ താന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്.
നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു കടകംപള്ളിയുടെ വിശദീകരണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തന്നെ വന്നുകണ്ട ചില മാധ്യമ പ്രവര്‍ത്തകരോട് 2018ല്‍ ശബരിമലയിലുണ്ടായ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും അന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഖേദമുണ്ടെന്നും പറയുക മാത്രമാണ് ചെയ്തതെന്നും കടകംപള്ളി പറഞ്ഞു.
താന്‍ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിച്ചാണ് പ്രചരിപ്പിച്ചത്. എന്നാല്‍ താന്‍ അന്നേ ഇതു വിശദീകരിച്ചിരുന്നുവെങ്കില്‍ അത് മറ്റു തരത്തില്‍ പ്രചരിപ്പിക്കുമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."