HOME
DETAILS

ദ റിയൽ ക്യാപ്റ്റൻ

  
backup
June 04, 2022 | 7:31 PM

%e0%b4%a6-%e0%b4%b1%e0%b4%bf%e0%b4%af%e0%b5%bd-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bb


'വർഗീയവാദികളുടെ വോട്ട് വേണ്ട, തെരഞ്ഞെടുപ്പ് ജയിക്കുന്നതിന് ഒരു വർഗീയവാദിയുടെയും തിണ്ണ നിരങ്ങാൻ ഒരു യു.ഡി.എഫ് നേതാവിനെയും കിട്ടില്ല. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരുടെ വോട്ടുകൊണ്ട് വൻ ഭൂരിപക്ഷത്തിനു ജയിക്കും'. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇത് പറഞ്ഞയാളെ കേരളം ഇന്ന് നിലപാടുകളുടെ തലയെടുപ്പ് എന്ന് വിളിക്കുന്നു. ഇയാളാണ് റിയൽ ക്യാപ്റ്റൻ.


എ.കെ ആന്റണി പറഞ്ഞ പോലെ ചെണ്ട കൊട്ടി തന്നെ ഇടതുസ്ഥാനാർഥിയെ തോൽപിച്ചപ്പോൾ ജയം ഉമയുടെയോ യു.ഡി.എഫിന്റെയോ അല്ല, വടശ്ശേരി ദാമോദരൻ സതീശന്റേത് തന്നെയാണെന്ന് നാട് തിരിച്ചറിയുന്നുണ്ട്. യു.ഡി.എഫിനും കോൺഗ്രസ്സിനും തൃക്കാക്കര ജീവൻമരണ പോരാട്ടമായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം സ്വന്തം തട്ടകമായ എറണാകുളത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സതീശന് അതിലേറെ പ്രധാനമായിരുന്നു. സ്ഥാനാർഥി നിർണയം മുതൽ വോട്ടെണ്ണി കഴിയും വരെ ഓരോ അണുവിലും സതീശന്റെ ചടുലമായ സന്നിധ്യം ഉണ്ടായിരുന്നു.
വെല്ലുവിളി ചെറുതല്ല. കോൺഗ്രസ്സിന്റെ പരമ്പരാഗത മണ്ഡലമൊക്കെ തന്നെ. പക്ഷേ ഇത് കോൺഗ്രസ്സാണ്. കൊച്ചി കോർപറേഷൻ ഭരണം പോലും കൈയിലില്ല. കെ.വി തോമാച്ചനെ യേശു ക്രിസ്തുവിന്റെ ഛായാചിത്രം നൽകി ഇടത്തോട്ട് ജ്ഞാനസ്‌നാനം ചെയ്തതേയുള്ളൂ. എപ്പോഴത്തെയും പോലെ സ്ഥാനാർഥി നിർണയത്തിലെ കൊതിക്കെറുവുകളുടെ തിരുമുറിവുകൾ ശേഷിക്കുന്നു. തൊണ്ണൂറ്റി ഒൻപതിൻ്റെ ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷത്തു ഒരാൾ മരിച്ചുപോയതിന്റെ ഒഴിവല്ലേ. എന്ന് നിനച്ചു പരിധിയിൽ അപ്പുറം പ്രാധാന്യം ഈ തെരഞ്ഞെടുപ്പിന് കൊടുക്കേണ്ടതില്ലാതിരുന്നിട്ടും അങ്ങനെയല്ല, ഇതോടെ കോൺഗ്രസിനെയും യു.ഡി.എഫിനെയും ഇല്ലാതാക്കിക്കളയാം എന്ന വാശിയോടെയാണ് പിണറായി തൃക്കാക്കരയിൽ ഇറങ്ങിയത്. ഈയിടെ ഒരു വിഭാഗം ക്രിസ്ത്യാനികൾക്കിടയിൽ സ്വാധീനം നേടിയ പ്രതിലോമപരതയെ കൂടി വോട്ടാക്കുന്ന സ്ഥാനാർഥിയെ തന്നെ ശസ്ത്രക്രിയ ചെയ്തു അവതരിപ്പിച്ചു. ചികിത്സക്ക് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി വിശ്രമം മറന്ന് തൃക്കാക്കരയിൽ ക്യാംപ് ചെയ്തു. ഇരുപത് മന്ത്രിമാരും എഴുപത്തി എട്ട് എം.എൽ.എമാരും ചേർന്ന് ജാതി, സമുദായ വൈജാത്യങ്ങളിൽ നിമജ്ജനം ചെയ്തു.


സി.പി.എമ്മിന് സംഘടനാ സംവിധാനമുണ്ട്. അഞ്ചു മുതൽ പത്തു ശതമാനം വരെ വോട്ടുകൾ മറിക്കാൻ ഈ സംവിധാനത്തിന് ശക്തിയുണ്ട്. വോട്ടു ചേർക്കുന്നത് മുതൽ പോൾ ചെയ്യുന്നത് വരെ എണ്ണയിട്ട യന്ത്രം പോലെ അത് പ്രവർത്തിക്കും. ഉപതെരഞ്ഞെടുപ്പുകൾ ഇടതിന് അനുകൂലമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. കോൺഗ്രസ്സിന് അത്തരം ഒന്നുണ്ടോ. ഉണ്ട് എങ്കിൽ അതുള്ള മണ്ഡലം വി.ഡി സതീശന്റെ പറവൂരാണ്. തൃക്കാക്കരയിലേക്കു അത് പകർത്താൻ സതീശന് കഴിഞ്ഞു.


മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാന്റെയും എൻ.എസ്.യു സെക്രട്ടറിയുടെയും ഹൈക്കോടതിയിലെ അഭിഭാഷകന്റെയും മാത്രം പൊലിമയോടെ 1996ൽ പറവൂരിൽ നിയമസഭയിലേക്ക് സതീശൻ മത്സരിക്കാൻ എത്തുമ്പോൾ മണ്ഡലം ഇടതു കോട്ടയാണ്. സി.പി.ഐയിലെ കെ.പി രാജുവിനോട് പരാജയപ്പെട്ടെങ്കിലും 2001ൽ അദ്ദേഹത്തെ തന്നെ തോൽപിച്ച് നിയമസഭയിലെത്തുമ്പോൾ വയസ്സ് 37. പിന്നെ ആ മണ്ഡലം ഉരുക്കു കോട്ടയാക്കി കാത്തു സൂക്ഷിച്ചത് വി.ഡി സതീശന്റെ ചിട്ടയായ പ്രവർത്തനം കൊണ്ടാണ്. കെ.എം ദിനകരൻ, പന്ന്യൻ രവീന്ദ്രൻ, ശാരദാ മോഹൻ, നിക്‌സൺ എതിരാളികൾ മാറിയെന്നേയുള്ളൂ. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ചു.


നിയമത്തിലും സാമൂഹികപ്രവർത്തനത്തിലും ബിരുദാനന്തബിരുദം നേടിയ സതീശൻ പഠിച്ചേ പറയൂ. ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച സതീശൻ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയത് സാമ്പത്തികകാര്യ വിദഗ്ധൻ കൂടിയായ ഡോ. തോമസ് ഐസക്കിനെ ലോട്ടറിക്കാര്യത്തിൽ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചപ്പോഴാണ്. വി.എസ് സർക്കാരിന്റെ കാലത്തായിരുന്നു അത്. ബജറ്റ് ചർച്ചകളിലും നിയമനിർമാണ വേളകളിലും അർഥപൂർണമായ ഇടപെടലിലൂടെ കൈയൊപ്പ് ചാർത്തിയ ഈ സാമാജികൻ, ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയിൽ ഉണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിച്ചു; കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും അധ്യക്ഷ സ്ഥാനത്തും അദ്ദേഹത്തെ പ്രതീക്ഷിച്ചു. കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റായതുതന്നെ രാഹുൽ ഗാന്ധിയുടെ ഇടപെടൽ കാരണം.


രണ്ടാം തവണയും തോറ്റ കോൺഗ്രസ്സിന് പുതിയ നേതാവ് വേണം എന്ന് യുവ നേതാക്കൾ ഗ്രൂപ്പുകൾക്ക് അതീതമായി ശഠിച്ചതുകൊണ്ട് മാത്രമാണ് വി.ഡി.എസ് പ്രതിപക്ഷ നേതാവായത്. പ്രകടനം ഉത്തരോത്തരം നന്നാക്കണമെങ്കിൽ ഗൃഹപാഠം ചെയ്യണമെന്നും തള്ളവിരലിൽ ഊന്നി നടക്കണമെന്നും ഹൃദിസ്ഥമാക്കിയ ആളാണ് സതീശൻ. അതിന്റെ ആദ്യ അങ്കവും പരീക്ഷണ ഘട്ടവും തൃക്കാക്കരയിൽ തന്നെയായിരുന്നു. അതുകൊണ്ടാണ്, പിണറായി വിജയൻ ആളെ നിർത്തി ക്യാപ്റ്റൻ എന്ന് വിളിപ്പിച്ചപ്പോൾ യഥാർഥ ക്യാപ്റ്റൻ കപ്പലും കൊണ്ടുപോയത്.
വർഗീയതക്കെതിരേ കർശന നിലപാടെടുക്കുന്ന സതീശൻ സാമുദായിക നേതാക്കളുമായും അകലം പാലിക്കുന്നുവെന്നത് യു.ഡി.എഫ് തെല്ല് ആശങ്കയോടെയാണ് കാണുന്നത്. കാരണം കോൺഗ്രസ്സ് അങ്ങനെയല്ല ഇതുവരെ സഞ്ചരിച്ചത്. ക്യാപ്റ്റൻ, കാരണഭൂതർ എന്നൊക്കെ വിളിക്കുമ്പോൾ പുളകം കൊള്ളുന്നയാളല്ല സതീശൻ. ആ വിളിയിലെ അപകടം കാണുന്നയാളാണ്. അതാണ് യഥാർഥ ക്യാപ്റ്റന്റെ നെറ്റിയിലെ അടയാളവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  a month ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  a month ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  a month ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  a month ago
No Image

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി പിടിയില്‍

Kerala
  •  a month ago
No Image

തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

Kerala
  •  a month ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യു. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു

Kerala
  •  a month ago
No Image

ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ 

National
  •  a month ago