ADVERTISEMENT
HOME
DETAILS

ആന്റണി ഇടപെട്ടു; കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുമ്പ് താരിഖ് നേതാക്കളെ കാണും

ADVERTISEMENT
  
backup
June 03 2021 | 03:06 AM

%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%a3%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8

 

തിരുവനന്തപുരം: കെ.പി.സി.സിക്ക് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുമ്പ് കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തും. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറായിരിക്കും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.
മുതിര്‍ന്ന നേതാവായ എ.കെ ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എല്ലാ നേതാക്കളുടെയും അഭിപ്രായം തേടണമെന്നതിലേക്ക് ഹൈക്കമാന്‍ഡ് എത്തിയതും അതിനായി താരിഖിനെ ചുമതലപ്പെടുത്തിയതും. നേതാക്കളെ കാണാന്‍ അടുത്തയാഴ്ച മാത്രമേ താരിഖ് എത്തൂ. അതുകൊണ്ടുതന്നെ കെ.പി.സി.സി. പ്രസിഡന്റ് നിയമനം ഇനിയും വൈകും.


നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ല. മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുമില്ല. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം കേള്‍ക്കണമെന്നാണ് ആന്റണി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടു. ഇത് എ, ഐ ഗ്രൂപ്പുകളുടെ വിജയംകൂടിയാണ്.


കേരളത്തിലെ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കെ. സുധാകരന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും പേരുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. ഇതില്‍ സുധാകരനെതിരേ ഗ്രൂപ്പുകള്‍ കൂട്ടായ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. സുധാകരന്‍ പ്രസിഡന്റാകുന്നത് ഒഴിവാക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് കൊടിക്കുന്നിലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതിനിടെ മറ്റുചില പേരുകള്‍കൂടി ഉയര്‍ന്നുവരികയുമുണ്ടായി.നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാന്‍ കഴിഞ്ഞമാസം 11നാണ് പ്രവര്‍ത്തകസമിതി യോഗം അശോക് ചവാന്‍ കമ്മിറ്റിക്കു രൂപം നല്‍കിയത്. രണ്ടാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ ദിവസം രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തകസമിതി പരിശോധിക്കും. ഇത് പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യത്തിലും നിര്‍ണായകമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  3 days ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  3 days ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  3 days ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  3 days ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 days ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  3 days ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  3 days ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  3 days ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 days ago