'മോദി സര്‍ക്കാറിന്റെ എട്ടു വര്‍ഷത്തിനിടെ ഭാരത് മാതക്ക് ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വന്നിട്ടുണ്ട്' കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ബി,.ജെപി വക്താവിന്റെ പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ ലോകമെങ്ങും കനത്ത പ്രതിഷേധ മുയര്‍ന്നതിന് പിന്നാലെയാണ് സ്വാമിയുടെ വിമര്‍ശനം.
'എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഭാരത് മാതാക്ക് ലജ്ജമൂലം തലകുനിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ ഇഴഞ്ഞുനീങ്ങി, ഉക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി നിന്നു, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി. ഇപ്പോഴിതാ ചെറിയ രാജ്യമായ ഖത്തറിനു മുന്നിലും ദണ്ഡനമസ്‌കാരം നടത്തിയിരിക്കുന്നു. നമ്മുടെ വിദേശകാര്യനയത്തിന്റെ അധഃപതനമാണിത് ' സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ കുറ്റപ്പെടുത്തി.
ബിജെപി വക്താവായിരുന്ന നുപുര്‍ ശര്‍മ ഒരു ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. പ്രവാചകനെ അധിക്ഷേപിച്ചതിനെതിരെ സഊദി, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നുപുര്‍ ശര്‍മയെ ബിജെപി പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
During Modi govt's 8 years, Bharat Mata had to hang her head in shame because we crawled before the Chinese on Ladakh, knelt before the Russians, meowed before the Americans in QUAD. But we did shastangam dandawat before the tiny Qatar. That was depravity of our foreign policy.
— Subramanian Swamy (@Swamy39) June 6, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."