ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലിസ്
മുംബൈ: പ്രവാചകനെതിരേ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ പൊലിസ് ചോദ്യം ചെയ്യും. ഇതിനായി സമന്‍സ് അയക്കും. നുപുര്‍ ശര്‍മയോട് ഹാജരാകണമെന്ന് മുംബൈ പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇര്ഫാന് ഷെയ്ഖ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദക്ഷിണ മുംബൈയിലെ പൈഡോണി പോലിസ് ശര്‍മയ്ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമായ പശ്ചാത്തലത്തില്‍ നൂപുര്‍ ശര്‍മയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
പ്രവാചകനെക്കുറിച്ചുള്ള ട്വീറ്റുകളുടെ പേരില്‍ നുപുറിനൊപ്പം മറ്റൊരു നേതാവായ നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെയും ബി.ജെ.പി നടപടിയെടുത്തിരുന്നു. ജിന്‍ഡാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണ് നടപടി സ്വീകരിച്ചത്. നേരത്തെ രാജ്യാന്തര തലത്തില്‍ തന്നെ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."