HOME
DETAILS
MAL
ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
backup
August 21 2016 | 22:08 PM
മണ്ണുത്തി: കാര്‍ഷിക സര്‍വകലാശാലാ കളനിയന്ത്രണ സംയോജിത പദ്ധതി ദേശീയ പാര്‍ത്തീനിയം ബോധവല്കരണ വാരത്തിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറ, ഒല്ലൂക്കര ബ്ലോക്കുകളിലെ കര്‍ഷകര്‍, കാര്‍ഷിക വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി പാര്‍ത്തീനിയം അവബോധന പരിപാടികള്‍ സംഘടിപ്പിച്ചു.
പാര്‍ത്തീനിയം കളയുടെ വ്യാപനം തടയുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കര്‍ഷകര്‍ക്ക് മുന്നറിയിപ്പു നല്കി. തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ കൃഷിയിടങ്ങളിലും റോഡരികിലും റെയില്‍ പാതയോരങ്ങളിലും ഒരു വന്‍ വിപത്തായി തീര്‍ന്ന പാര്‍ത്തീനിയം എന്ന വിഷക്കള കേരളത്തിലും വേരുപിടിക്കുകയാണ്.ക്യാരറ്റ് കള, വെള്ളത്തൊപ്പി,തുടങ്ങിയ പേരുകളില്‍ അറിയപെടുന്ന കളയാണ് പാര്‍ത്തീനിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."