HOME
DETAILS

ഗ്രീന്‍ ക്ലീന്‍ കേരള സംസ്ഥാനതല പ്രഖ്യാപനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും

  
backup
June 04 2021 | 17:06 PM

green-clean-kerala

 

ഗ്രീന്‍ ക്ലീന്‍ കേരള പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി എ കെ ശശീന്ദ്രന്‍ ജൂണ്‍ 5 നു
ലോക പരിസ്ഥിതി ദിനത്തില്‍ നിര്‍വഹിക്കും. Green Clean Kerala എന്ന യൂട്യൂബ് ചാനലിലൂടെ ലൈവ് ആയി
രാവിലെ 11 മണിക്ക് കാണാവുന്നതാണ്.കേരളത്തില്‍ നിന്നും ഒരു കോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ചു , അതിന്റെ ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച്
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ യു. എന്‍. ഇ. പി.( United Nations Environmental Programe) യിലേക്ക്
കേരളത്തിന്റെ സംഭാവനയായി സമര്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ഒരു മല്‍സരമാണിത്.
സ്വന്തം പറമ്പിലോ പൊതുസ്ഥലത്തോ വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കാന്‍ തയ്യാറുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ് .

സ്വര്‍ണ്ണ നാണയങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, സോളാര്‍ ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍,ഗൃഹോപകരണങ്ങള്‍,മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സൗജന്യ പെട്രോള്‍ കാര്‍ഡുകള്‍ ഫലവൃക്ഷ തൈകള്‍ മുതലായവയാണ്സമ്മാനങ്ങള്‍.
കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹരിതകേരളം മിഷന്‍,
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,സോഷ്യല്‍ ഫോറസ്ട്രി,സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, കൃഷി വകുപ്പ്,കുടുംബശ്രീ, എന്‍.എസ്.എസ്, എസ്.പി.സി,സേവ്, ഐ.സി.ഡി.എസ്,
മുതലായവയുടെ സഹകരണത്തോടെ ജീസം ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഒരു പദ്ധതിയാണിത്.

ഈ പദ്ധതി വിജയിപ്പിക്കുവാന്‍ ആയി കേരളത്തിലെ വിദ്യാലയങ്ങളും റസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും തമ്മില്‍ ആരോഗ്യകരമായ ഒരു മല്‍സരം സംഘടിപ്പിക്കുകയാണ് .

മികച്ച പ്രകടനം നടത്തുന്ന .ടീമിനും ജില്ലക്കും സ്വര്‍ണ്ണ പതക്കവും ഹരിത പുരസ്‌കാരവും നല്‍കുന്നതാണ്.
www.GreenCleanearth.org എന്ന വെബ്‌സൈറ്റിലൂടെ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ് .
കഴിഞ്ഞ മത്സരങ്ങളിലെ വിജയികള്‍ക്ക് അന്നേദിവസം സമ്മാനങ്ങള്‍ നല്‍കുന്നതും പുതിയ മല്‍സരങ്ങള്‍ പ്രഖ്യാപിക്കുന്നതുമാണ്.

ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്‌ചെയര്‍ പെഴ്‌സന്‍ കാനത്തില്‍ ജമീല എംഎല്‍എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി ശിവാനന്ദന്‍,ഗ്രീന്‍ ക്ലീന്‍ കേരള ചെയര്‍മാന്‍ ബാബു പറശ്ശേരി, കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസര്‍ ടിറ്റൊ ജോസഫ്,സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജോഷില്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍എസ്എസ് കോഡിനേറ്റര്‍ മുജീബ്‌റഹ്‌മാന്‍,ജെ.ആര്‍.സി സ്റ്റേറ്റ് പ്രസിഡണ്ട്, ജ്യോതിഷ് നായര്‍,സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സ്റ്റേറ്റ്
ഓര്‍ഗനൈസര്‍ ഷീല ജോസഫ് ,ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍, പ്രകാശ് .പി
ജെ.ആര്‍.സി ജില്ലാ പ്രസിഡന്റ് രാജേന്ദ്രന്‍,വടയക്കണ്ടി നാരായണന്‍, ബഷീര്‍ വടകര, സല്‍മാന്‍ മാസ്റ്റര്‍,ഇസ്മായില്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കാവുന്നതാണ്. 11 മണിക്ക് നടക്കുന്ന ലൈവ് പ്രോഗ്രാമിലൂടെ സംഘടിപ്പിക്കുന്ന വില്ലിംഗ് നെസ് കമന്റ് മത്സരത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ.്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago