'സ്വന്തമായ ആനവണ്ടി'ക്ക് ഈ വര്‍ഷം 100 കോടി നല്‍കും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ഈ വര്‍ഷം 100 കോടി സഹായം നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ശമ്പളം, പെന്‍ഷന്‍, കടം തിരിച്ചടവ് എന്നിവയ്ക്കായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് 1,000 കോടി രൂപ വകയിരുത്തിയിരുന്നു.
2021-22ല്‍ കെ.എസ്.ആര്‍.ടി.സിക്ക് കുറഞ്ഞത് 1,800 കോടി രൂപ സഹായം നല്‍കുമെന്നും തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനെല്ലാം പുറമേയാണോ പുതിയ ബജറ്റില്‍ 100 കോടി ഈ വര്‍ഷം നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുത്തന്‍ ചുവടുവയ്‌പ്പെന്ന നിലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസുകള്‍ നിരത്തിലിറക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേയും സിയാലിന്റേയും സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്കുള്ള സര്‍ക്കാര്‍ വിഹിതമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രവര്‍ത്തനനഷ്ടം കുറക്കുന്നതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി യുടെ 3,000 ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലേക്ക് ഘട്ടംഘട്ടമായി മാറ്റുമെന്നും പ്രഖ്യാപനമുണ്ട്. പുതുക്കാട് കെ.എസ്.ആര്‍.ടി.സിയുടെ മൊബിലിറ്റി ഹബ്ബിനും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്‍ഡിനും കിഫ്ബിയുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."