ലക്ഷദ്വീപ് വളരെ സമാധാനപരമാണ്, അത് അത്പോലെ തന്നെ തുടരണം: ഫോസ ജിദ്ദ ചാപ്റ്റർ
ജിദ്ദ: ദ്വീപുകളിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത് ലക്ഷദ്വീപ് നിവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ഫാറൂക്ക് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (ഫോസ) ജിദ്ദ ചാപ്റ്റർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. കടുത്ത പ്രതിസന്ധിയിലൂടെ അവർ കടന്നു പോകുമ്പോൾ ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യവും ഫോസ ജിദ്ദ പ്രകടിപ്പിച്ചു.
തങ്ങളുടെ ഭൂമിയുടെ സൗന്ദര്യത്തെയും സംസ്കാരത്തെയും കുറിച്ച് അഭിമാനിക്കുന്ന അറബിക്കടലിലെ മനോഹരമായ ദ്വീപുകളിലെ ജനങ്ങൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇപ്പോൾ പ്രതിശേഷേധത്തിനായി അണിനിരന്നിരിക്കുന്നു. ഗുജറാത്തിൽ നിന്നുള്ള ഈ മുൻ മന്ത്രിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. അതിനുശേഷം, ലക്ഷദ്വീപിലെ അവസ്ഥ വഷളാക്കിയ നിരവധി നടപടികൾ നടപ്പാക്കാൻ പട്ടേൽ നിർദ്ദേശിച്ചു. ഈ പ്രവർത്തനങ്ങൾ അവരുടെ അതുല്യമായ ജീവിതശൈലിയെ നശിപ്പിക്കുകയും തന്റെ ഏകപക്ഷീയമായനിലപാടിലൂടെ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ യെത്തന്നെ നശിപ്പിക്കുകയും ചെയ്യുമെന്നും സംഘം അഭിപ്രായപ്പെട്ടു.
ദ്വീപിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് ആശ്രയിക്കുന്ന കലാലയം കൂടിയാണ് ഫാറൂക്ക് കോളേജ്. അവിടെ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കോളേജിൽ പഠനം പൂർത്തീകരിച്ചത്. അവർ വളരെ സൗഹാർദ്ദപരമായിരുന്നു എന്ന് മാത്രമല്ല എല്ലാം ഉൾകൊള്ളാൻ മാത്രം വിശാല മനസ്കരുമാണ് എന്ന് ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മേലേവീട്ടിൽ പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങളായ സാഹിദ് കൊയപ്പത്തൊടി, ലിയാക്കത്ത് കോട്ട, ബഷീർ അംബലവൻ, സി. എച്. ബഷീർ, അമീര്‍ അലി, അഷ്‌റഫ് കോമു, നാസര്‍ ഫറോക്ക്, കെ.എം. മുഹമ്മദ് ഹനീഫ, സാലിഹ് കാവോട്ട്, റസാഖ് മാസ്റ്റർ, ഇഖ്ബാല്‍ സി കെ പള്ളിക്കല്‍, സലാം ചാലിയം, അഡ്വ. ശംസുദ്ധീൻ, ഹാരിസ് തൂണിച്ചേരി, സുനീർ, മൊയ്‌തു പാളയാട്ട് എന്നിവരും തങ്ങളുടെ ആശങ്ക പങ്ക് വെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."