കോഡിങില്‍ താല്‍പര്യമുണ്ടോ, ഫ്രീയായി പഠിക്കാം, അതും അബുദാബിയില്‍, ചെയ്യേണ്ടത് ഇത്രമാത്രം
കോഡിങില്‍ താല്‍പര്യമുണ്ടോ, ഫ്രീയായി പഠിക്കാം, അതും അബുദാബിയില്‍
അബുദാബി: കോഡിങില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെ സൗജന്യ പഠനത്തിന് ക്ഷണിച്ച് അബുദാബി. മെയ് 1 ന് നടക്കുന്ന ബൂട്ട് ക്യാംപ്( പിസൈന്‍) വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 42 അബുദാബിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.
താല്‍പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രി സെലക്ഷന്‍ ടെസ്റ്റിന് ഹാജരാകണം. വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മശക്തി, ലോജിക്ക്, അഭിരുചി, പ്രതിബദ്ധത, ജിജ്ഞാസ, സര്‍ഗാത്മകത, തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്കായി ഒരു വെര്‍ച്വല്‍ ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവരെയായിരിക്കും പിസൈന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുക.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ സ്‌കൂളിന്റെ പങ്കാളി ശൃംഖലയില്‍ ഉള്‍പ്പെടുന്ന മുബദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി (DoE), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്‍ശ് സപ്പോര്‍ട്ട്, മൈക്രോസോഫ്റ്റ്, ബീക്കണ്‍ റെഡ് തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളില്‍ ഇന്റേണന്‍ഷിപ്പിനുള്ള അവസരം അടക്കം ലഭിക്കും. മാത്രമല്ല ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നേടാനും അവസരമൊരുങ്ങും
18 വയസ് കഴിഞ്ഞ കോഡിങില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് www.AbuDhabi.aen എന്ന വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്.
Love coding? Apply for tuition-free learning at 42 Abu Dhabi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."