സ്വര്‍ണക്കടത്ത് കേസ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം, പലയിടത്തും സംഘര്‍ഷം
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പലയിടങ്ങളിലും സംഘര്‍ഷം.
കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരില്‍ പൊലിസിനുനേരെ പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു.
കണ്ണൂരില്‍ സമരക്കാര്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറി കൊടി നാട്ടി. കോട്ടയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബിരിയാണി ചെമ്പ് തലയിലേറ്റിയാണ് മാര്‍ച്ച്. കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് സുധാകരന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം കലക്ടറേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസാരിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു.
കൊല്ലത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആര്‍ വൈ എഫ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി പ്രയോഗിച്ചു. കൊല്ലം ഈസ്റ്റ് സി.ഐ രതീഷിനും ഒരു ആര്‍.വൈ.എഫ് പ്രവര്‍ത്തകനും പരിക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."