HOME
DETAILS
MAL
ഭക്ഷ്യകിറ്റ് വിതരണം: സപ്ലൈക്കോയ്ക്ക് അനുവദിച്ചത് 4648.29 കോടി
backup
June 07 2021 | 20:06 PM
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിവിധ ഘട്ടങ്ങളിലായി ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയില്‍ 4648.29 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ നിയമസഭയെ അറിയിച്ചു.
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് നാളിതുവരെ 25 റേഷന്‍ വ്യാപാരികളും 15 സെയില്‍സ് ജീവനക്കാരും മരിച്ചിട്ടുണ്ട്. റേഷന്‍ വ്യാപാരി ക്ഷേമനിധിയില്‍നിന്ന് അംഗങ്ങള്‍ക്ക് ലഭിക്കുന്ന മരണാനന്തര ധനസഹായം പരിമിതമായതിനാല്‍ അത് ഉയര്‍ത്താന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയരക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."