HOME
DETAILS

കുഞ്ഞുങ്ങളുടെ (രക്ഷിതാക്കളുടേയും) ഫോൺ ഉപയോഗത്തിൽ വേണം ജാഗ്രത

  
backup
April 26 2023 | 04:04 AM

kerala-be-care-full-in-the-phone-usage-of-kids

കുഞ്ഞുങ്ങളുടെ (രക്ഷിതാക്കളുടേയും) ഫോൺ ഉപയോഗത്തിൽ വേണം ജാഗ്രത

പിറന്നു വീഴുന്ന കുഞ്ഞിനു പോലുമറിയാം മൊബൈൽ തിളക്കം. കണ്ടിട്ടുണ്ടാവും നമ്മൾ കരഞ്ഞ് ബഹളം വെക്കുന്ന ഇത്തിക്കുഞ്ഞിന്റെ മുന്നിൽ ഫോണൊന്ന് മിന്നിച്ചാൽ കരച്ചിൽ ചിരിയിലേക്ക് വഴിമാറുന്നത്. ലോകം കാണാത്ത കുഞ്ഞുകണ്ണിൽ അതിശയത്തിന്റെ നൂറായിരം ഭാവങ്ങൾ മിന്നിമറയുന്നത്. ഫോണിൽ നോക്കി കിന്നാരമാവുന്നത്. അവിടെ തുടങ്ങുന്നു അല്ലെങ്കിൽ രക്ഷിതാക്കൾ അവിടെ തുടക്കമിടീക്കുന്നു കുഞ്ഞുങ്ങളിലെ ഫോൺ അഡിക്ഷന്. പലപ്പോഴും നമ്മൾ അഭിമാനത്തോടെയാവും ഒരു വയസ്സുള്ള കുഞ്ഞ് ഫോണിൽ സ്വന്തമായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ച്. പിന്നെപിന്നെ അവർ ഫോണിനുള്ളിൽ ടാബിനുള്ളിൽ തന്നെ ആയിപ്പോവുന്നു എന്നത് ഞെട്ടിക്കുന്ന സത്യമാണ്. കുഞ്ഞുകുട്ടികൾ ഭക്ഷണം കഴിക്കാനും അവരുടെ ദേഷ്യം മാറ്റാനുമെല്ലാം കളിപ്പാട്ടം എന്നപോലെയാണ് രക്ഷിതാക്കളും വീട്ടുകാരും മൊബൈൽ ഫോണിൽ കാർട്ടൂൺ വിഡിയോ പോലുള്ളവ കാണിക്കുന്നത്.

കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്നത്. മൊബൈല്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരിയുടെ ദാരുണാന്ത്യം. വീഡിയോ കാണുന്നതിനിടെ ഫോണ്‍ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കുട്ടികളെ ഫോണ്‍ അഡിക്ടാക്കിയ ഓണ്‍ലൈന്‍ ക്ലാസുകള്‍
കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനമാണ് കുട്ടികളില്‍ മൊബൈല്‍ ഉപയോഗം വര്‍ധിപ്പിച്ചത്. അതിനുമുമ്പ് രക്ഷിതാക്കളുടെ ഫോണില്‍ ഫോട്ടോയും വിഡിയോയും മാത്രം കണ്ടുകൊണ്ടിരുന്നവര്‍ ഓണ്‍ലൈന്‍ ഗെയിമുകളുടെയും ഗൂഗിള്‍ നെറ്റ് വര്‍ക്കിന്റെയും വലിയൊരു ലോകത്തേക്ക് എത്തുകയായിരുന്നു. പഠനാശ്യത്തിന് സ്വന്തമായി ഫോണ്‍ ലഭിച്ചപ്പോള്‍ കുട്ടികളില്‍ ഭൂരിഭാഗവും മൊബൈല്‍ ഫോണിന് അടിമകളായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഓഫ്‌ലൈനിലേക്ക് മാറിയെങ്കിലും കുട്ടികളുടെ മൊബൈല്‍ ആസക്തിയില്‍ കുറവു വന്നിട്ടില്ല. കുട്ടികളുടെ അമിതമായ മൊബൈല്‍ ഉപയോഗം സംബന്ധിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കാനായി പൊലിസിന്റെ ചിരി കോള്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള നമ്പറിലേക്ക് നിരവധി രക്ഷിതാക്കള്‍ വിളിക്കുന്നുണ്ടെന്ന് പൊലിസ് പറയുന്നു. അഞ്ചുവയസുവരെയുള്ള കുട്ടികള്‍ കാര്‍ട്ടൂണ്‍ വിഡിയോകളാണ് കൂടുതല്‍ കാണാന്‍ ഇഷ്ടപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് മണിക്കൂറുകള്‍ നീളുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പിന്നീട് കുട്ടി ഉറക്കം വരുമ്പോള്‍ മാത്രമാണ് ഫോണ്‍ താഴെ വയ്ക്കാന്‍ തയാറാകുന്നത്.

കര്‍ശന നിയന്ത്രണം അനിവാര്യം
*ഒന്നു മുതല്‍ മൂന്നുവയസു വരെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കാന്‍ പാടില്ല മൂന്നുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അവര്‍ കാണുന്നതും മനസിലാക്കുന്നതുമായ കാര്യങ്ങള്‍ തലച്ചോറില്‍ ശേഖരിച്ചു വയ്ക്കാനുള്ള കഴിവ് കുറവായിരിക്കും. തലച്ചോറില്‍ ഓര്‍മയുടെ ഭാഗം വളര്‍ന്നു വരുന്ന പ്രായമായതിനാല്‍ കുട്ടികള്‍ വാശി പിടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് അവരുടെ ബുദ്ധി ശേഷിയെ കാര്യമായി ബാധിക്കും.

*മൂന്നുമുതല്‍ എട്ടുവയസുവരെ അരമണിക്കൂര്‍ മാത്രം തലച്ചോറിന്റെ ഇടതുവശമാണ് ഒരാളുടെ ബുദ്ധിപരമായ കഴിവുകള്‍ വളര്‍ത്തുന്നതും അതിനെ നിയന്ത്രിക്കുന്നതുമായ ഭാഗം. ഗണിത ശാസ്ത്രം, മറ്റു ശാസ്ത്ര വിഷയങ്ങള്‍ തുടങ്ങിയവയിലും മറ്റു കാര്യങ്ങളിലും ബുദ്ധി കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ തലച്ചോറിന്റെ ഇടതു ഭാഗത്തിന്റെ വളര്‍ച്ച അത്യാവശ്യമാണ്. മൊബൈല്‍ ഫോണ്‍ ഉപയാഗിക്കുന്നവരില്‍ വലതുവശം കൂടുതല്‍ വളര്‍ച്ച പ്രാപിക്കുകയും ഇടതുവശത്തിന്റെ വളര്‍ച്ച കുറയുകയും ചെയ്യുന്നു.

*എട്ടുമുതല്‍ 16 വയസുവരെയുള്ളവര്‍ക്ക് ഒരുമണിക്കൂര്‍ ഈ പ്രായത്തില്‍ കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉറക്കക്കുറവ്, ഭക്ഷണത്തിനോടു പോലും വിരക്തി, വാശി, ദേഷ്യം, സമ്മര്‍ദം, തലവേദന, കഴുത്തു വേദന എന്നിവ ക്രമേണ അനുഭവപ്പെടുന്നു.

രക്ഷിതാക്കള്‍ ശ്രദ്ധിക്കുക

  • കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ കാണുന്ന ഉള്ളടക്കവും നെറ്റ്വര്‍ക്കുകളും ശ്രദ്ധിക്കണം * ഫോണ്‍ ഒഴിവാക്കി ഭക്ഷണം കുടുംബമായി ഇരുന്നു കഴിക്കുക
  • കിടക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക
  • ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് അവരുടെ കൂട്ടുകാരോട് പാഠ്യവിഷയങ്ങളെ കുറിച്ചോ മറ്റു ക്രിയാത്മക വിഷയങ്ങളെ കുറിച്ചോ സംസാരിക്കാന്‍ ആവശ്യപ്പെടാം
  • കുട്ടികളെ പാട്ട്, ഡാന്‍സ്, ചിത്രം വര, പൂന്തോട്ട പരിപാലനം, കളി തുടങ്ങിയവയില്‍ ഇഷ്ടമുള്ളതില്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കുക
  • മൊബൈല്‍ അമിത ഉപയോഗത്തിനെതിരേ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ അവ ചെയ്യുന്നുണ്ടോ എന്നുറപ്പിക്കുക


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയിൽ, കൊലപാതകം മോഷണം ലക്ഷ്യമിട്ട്

Kerala
  •  21 days ago
No Image

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലിസ് 

Kerala
  •  21 days ago
No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  21 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  21 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago