മരണത്തിലും മാമുക്കോയയെ അവഗണിച്ച് സിനിമാലോകം, പ്രമുഖരെല്ലാം മുഖം തിരിച്ചു, അനാദരവിനെതിരേ കടുത്ത വിമര്‍ശനം
മരണത്തിലും മാമുക്കോയയെ അവഗണിച്ച് സിനിമാലോകം
കോഴിക്കോട്: നടന്‍ മാമുക്കോയയെ മരണത്തിലും അവഗണിച്ച് മലയാള സിനിമാലോകം. നാല് പതിറ്റാണ്ടായി സിനിമയില്‍ നിറഞ്ഞുനിന്ന നടന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതില്‍ പ്രമുഖരടക്കം പിന്തിരിയുകയായിരുന്നു. അടുത്തിടെ അന്തരിച്ച ഹാസ്യതാരവും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ മരണത്തില്‍ സിനിമാലോകം ഒഴുകിയെത്തിയപ്പോള്‍ മാമുക്കോയയെ സൂപ്പര്‍താരങ്ങളും മുഖ്യധാരയിലെ സംവിധായകരും അണിയറ പ്രവര്‍ത്തകരുമെല്ലാം മറന്നു. കോഴിക്കോട്ടുകാരനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുപോലുമെത്തിയില്ല.
അനുസ്മരണ സമ്മേളനത്തില്‍ ഇതിനെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്.
മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനം അനുസ്മരണ യോഗത്തില്‍ സംവിധായകന്‍ വി.എം വിനു ചൂണ്ടിക്കാട്ടി. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും താന്‍ എറണാകുളത്ത് പോയി മരിയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകന്‍ മുന്നോട്ടുവച്ചു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തില്‍ വി.എം വിനു പറഞ്ഞു.
മാമുക്കോയ നല്‍കിയ സ്‌നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നല്‍കാന്‍ ആയില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എല്ലാവരെയും സ്‌നേഹിച്ച വ്യക്തി ആയിരുന്നു മാമുക്കോയ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Cinema world ignores Mamukoya even in death
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."