HOME
DETAILS
MAL
കനത്ത സുരക്ഷക്കിടയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
backup
June 13 2022 | 05:06 AM
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിലും പ്രതിഷേധം. മുഖ്യമന്ത്രി താമസിക്കുന്ന പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് കരിങ്കൊടിയുമായി മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഗസ്റ്റ് ഹൗസിന് മുന്നില്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
തളിപ്പറമ്പ് നഗരത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തി.
കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയവരെയൊക്കെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി.സംഘര്‍ഷം കണക്കിലിടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പെടുത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ തളിപ്പറമ്പില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."