മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം; കറുപ്പണിഞ്ഞ് പി.സി ജോര്‍ജ്
കോട്ടയം: സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പി.സി ജോര്‍ജ്. മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ്. ഞാന്‍ ആരാണെന്ന് അറിയാമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ആരാണെന്നു ജനങ്ങള്‍ക്ക് മനസ്സിലായി.
ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിസാരമായ ആരോപണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കാതെ മാന്യത ഉണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയന് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം.
പിണറായി വിജയന് ഒരു മാസത്തിനുള്ളില്‍ രാജിവെക്കുമെന്നാണ് പി.സി ജോര്‍ജ് പ്രവചിക്കുന്നത്. ഇതിനായി നിയമപരമായ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കും. രാഷ്ട്രപതിയേയും ഗവര്‍ണറെയും സമീപിക്കും. ഈ കൊള്ളയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനാണ് ശ്രമം എന്നും പി.സി ജോര്‍ജ്ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."