ബഹ്‌റൈന്‍ എം.പിമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റ് ചോര്‍ന്നു; അന്വേഷണ ആവശ്യവുമായി വനിതാ അംഗം
മനാമ: വാട്‌സ് ആപ്പ് ഗ്രൂപ്പിലെ തന്റെ പോസ്റ്റ് ചോര്‍ന്ന സംഭവത്തില്‍ സഹ എം.പിമാര്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് വനിതാ എം.പി രംഗത്ത്. ബഹ്‌റൈന്‍ പാര്‍ലമെന്റംഗവും വിമന്‍ ആന്റ് ചൈല്‍ഡ് അഫയേഴ്‌സ് പാര്‍ലമെന്ററി കമ്മിറ്റി നേതാവുമായ റുവാ അല്‍ ഹയ്കിയാണ് തന്റെ സഹപ്രവവര്‍ത്തകരായ 23 എം.പിമാര്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഈവര്‍ഷം ജൂണ്‍ 20ന് ഇവിടെ ഈസ്റ്റ് എക്കറിലുണ്ടായ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒരു ആരോപണം എം.പിമാര്‍ മാത്രമുള്ള ഒരു വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അല്‍ ഹയ്കി ഷെയര്‍ ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം.
സ്‌ഫോടന സംഭവത്തില്‍ ഒരു പൊലിസുകാരനും പങ്കുള്ളതായി പ്രസ്തുത വാട്‌സ് ആപ്പ് സന്ദേശത്തില്‍ ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് ചില പ്രാദേശിക മാധ്യമങ്ങള്‍ ചര്‍ച്ചാ വിഷയമാക്കുകയും ഇതിനെതിരെ എം.പി തന്നെ നേരത്തെ രംഗത്തിറങ്ങുകയും പ്രാദേശിക പത്രങ്ങളില്‍ വിശദീകരണക്കുറിപ്പിറക്കുകയും ചെയ്തിരുന്നു.
അതേസമയം ആരാണ് തന്റെ ഗ്രൂപ്പ് ചര്‍ച്ചയുടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതെന്നും ഇതുവരെ മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഗ്രൂപ്പിലുള്ള 24 എം.പിമാര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് വനിതാ എം.പി രംഗത്തിറങ്ങിയിരിക്കുന്നത്.
രാഷ്ട്രത്തിന്റെ സുരക്ഷയെയും സമാധാനത്തെയും കൂടി ബാധിക്കുന്ന തരത്തിലുള്ളതായിരുന്നു തനിക്കെതിരെ അഴിച്ചുവിട്ട ആരോപണമെന്ന് അല്‍ ഹയ്കി നേരത്തെ ഇവിടെ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. തങ്ങളുടെ സ്വകാര്യ ഗ്രൂപ്പിലെ ചര്‍ച്ചാ വിഷയങ്ങള്‍ക്കിടയില്‍ പ്രസ്തുത ബോംബ് സ്േഫാടനകാര്യം കടന്നു വന്നിരുന്നു. അപ്പോഴാണ് സംഭവത്തെ കുറിച്ച് ഓണ്‍ലൈനില്‍ പരക്കുന്ന ഒരു വാര്‍ത്ത ഗ്രൂപ്പിലുള്ള അംഗങ്ങളെ അറിയിക്കാനായി താന്‍ അത് പോസ്റ്റ് ചെയ്തത്. എന്നാല്‍ തന്നോടുള്ള വ്യക്തി വൈരാഗ്യം മൂലം പലരും അതിനെ വളച്ചൊടിക്കുകയായിരുന്നെന്നും ഗ്രൂപ്പിനു പുറത്ത് വിഷയം പ്രചരിപ്പിക്കുകയായിരുന്നുവെന്നും എം.പി വിശദീകരിച്ചു.
കൂടാതെ, പ്രസ്തുത വാര്‍ത്തയെക്കുറിച്ച് തന്റെ പക്കല്‍ നിന്നും യാതൊരു സ്ഥിരീകരണവും തേടാതെയാണ് ഒരു പ്രാദേശിക പത്രം വാര്‍ത്ത പ്രചരിപ്പിച്ചതെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. എം.പിമാര്‍ക്കും സ്വകാര്യമായി അഭിപ്രായങ്ങള്‍ പങ്കു വയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇതിനെ എല്ലാവരും മാനിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ള 23 എം.പിമാര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് അല് ഹൈക്കി തിങ്കളാഴ്ച രംഗത്തു വന്നിരിക്കുന്നത്. ആരാണ് തന്റെ പോസ്റ്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അല്‍ ഹൈയ്ക്കിയുടെ ആവശ്യം. അതിനിടെ ആരോപണമുന്നയിച്ച പ്രാദേശിക അറബി പത്രത്തിനെതിരായുള്ള അല്‍ ഹയ്കിയുടെ മൊഴി കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്ക്യൂഷന്‍ രേഖപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."