കള്ളനോട്ടടിയോ കുഴല്‍പ്പണമോ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതോ ഒന്നുമല്ല ' രാജ്യദ്രോഹ'' മായി മാറുന്നത്: വി.ടി ബല്‍റാം
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷാ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സംഭവത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. എത്ര ബാലിശമായ കാരണങ്ങള്‍ വെച്ചാണ് ''രാജ്യദ്രോഹം'' പോലുള്ള ഗുരുതരമായ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെടുന്നതെന്ന് ബല്‍റാം ചോദിച്ചു.
കള്ളനോട്ടടിയോ കുഴല്‍പ്പണമോ വര്‍ഗീയ കലാപമോ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതോ ഒന്നുമല്ല മറിച്ച് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശമാണ് ''രാജ്യദ്രോഹ''മായി മാറുന്നതെന്നും ഇന്ത്യ ഒരു ജനാധിപത്യം തന്നെയാണോ എന്നും ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിച്ചു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഷാ സുല്‍ത്താന നടത്തിയ 'ബയോവെപ്പണ്‍' (ജൈവായുധം) പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബി.ജെ.പി അധ്യക്ഷന്‍ നല്കിയ പരാതിയിലാണ് നടപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."