യു.പി നിയമസഭാ തെരഞ്ഞെടുപ്പ്: നയം വ്യക്തമാക്കി ബി.എസ്.പി
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നയംവ്യക്തമാക്കി ബി.എസ്.പി ദേശീയ പ്രസിഡന്റ് മായാവതി. ദലിത്, മുസ്ലിം വോട്ടുകള്‍ കേന്ദ്രീകരിച്ച് ബി.ജെ.പിക്കെതിരേ മുന്നോട്ടുപോകാനാകുമെന്നാണ് മായാവതി കണക്കുകൂട്ടുന്നത്. ആഗ്രയില്‍ ബി.എസ്.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മായാവതി രംഗത്തെത്തി.
സാമൂഹ്യക്ഷേമത്തില്‍ മോദി പൂര്‍ണമായി പരാജയപ്പെട്ടതായി മായാവതി തുറന്നടിച്ചു. ഗോരക്ഷയുടെ പേരില്‍ ദലിതുകളെയും മുസ്ലികളെയും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയാണ്. കേന്ദ്ര ഭരണം ബി.ജെ.പിക്കു കിട്ടിയതിനു ശേഷം ഇരുവര്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതായും മായാവതി പറഞ്ഞു.
രാജ്യം തെഴിലില്ലായ്മയിലും പട്ടിണിയിലും പൊറുതിമുട്ടുമ്പോള്‍ പ്രത്യുല്പാദനം വര്‍ധിപ്പിക്കുകയെന്നതാണ് ആര്.എസ്.എസ് ആചാര്യന് പറയാനുള്ളതെന്നും മായാവതി പരിഹസിച്ചു. മുഖ്യന്ത്രി അഖിലേഷ് യാദവിന്റെ ഭരണം തീര്‍ത്തും ജനവിരുദ്ധമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."