HOME
DETAILS

ജയ്ഷയുടെ ദുരനുഭവം ഞെട്ടിപ്പിക്കുന്നു: മുഖ്യമന്ത്രി

  
backup
August 22, 2016 | 6:56 PM

%e0%b4%9c%e0%b4%af%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

തിരുവനന്തപുരം: റിയോ ഒളിംപിക്‌സിലെ വനിതാ മാരത്തണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം ഒ.പി.ജയ്ഷ ട്രാക്കില്‍ തളര്‍ന്നു വീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മാരത്തണില്‍ എല്ലാ 2.5 കിലോമീറ്ററിലും ക്ഷീണം തീര്‍ക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ ആരും തന്നെ വെള്ളമോ മറ്റ് ഊര്‍ജദായകമായ പാനീയങ്ങളോ താരങ്ങള്‍ക്ക് നല്‍കാന്‍ ഇല്ലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒളിംപിക്‌സ് സംഘാടകര്‍ എട്ട് കിലോമീറ്റര്‍ ഇടവിട്ട് ഒരുക്കിയ സജ്ജീകരണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നു പങ്കെടുത്ത ജയ്ഷയ്ക്കും കവിത റൗട്ടിനും ലഭ്യമായത്. മറ്റു രാജ്യങ്ങള്‍ തങ്ങളുടെ കായികതാരങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും പരിഗണനകളും നല്‍കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത്തരത്തിലുള്ള അവഗണനകള്‍ നേരിടേണ്ടി വരുന്നുവെന്നത് വളരെ വിഷമമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിന്ധുവിന്റെയും സാക്ഷിയുടെയും ദീപയുടെയും നേട്ടങ്ങളില്‍ നമ്മള്‍ അഭിമാനം കൊള്ളുമ്പോഴും ഇന്ത്യന്‍ കായികരംഗത്ത് നിലനില്‍ക്കുന്ന പോരായ്മകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇത്തരം സംഭവങ്ങള്‍. 130 കോടി ജനങ്ങളും മനുഷ്യവിഭവശേഷിയും ഉള്ള ഒരു രാജ്യം അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പിന്നിലാകുന്നതിന് പ്രധാന കാരണം കായികതാരങ്ങളോടും കായികമേഖലയോടും കാണിക്കുന്ന ഇത്തരം അവഗണനകളാണ്. കായികതാരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പതിപ്പിക്കുന്ന കായികസംസ്‌കാരം നമ്മള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago