ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ (ചെന്നൈ) ഭരത് ജോഷി വ്യവസായ മന്ത്രി ഇ.പി ജയരാജനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തിലെ പരമ്പരാഗത ഉല്‍പന്നമായ കൈത്തറി വസ്ത്രങ്ങളും കരകൗശല ഉല്‍പന്നങ്ങളും ബ്രീട്ടീഷ് വിപണിയില്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും വിപണന സാധ്യത കണ്ടെത്തുന്നതിനും സഹായം നല്‍കണമെന്ന് അദ്ദേഹത്തോട് മന്ത്രി അഭ്യര്‍ഥിച്ചു.
ഇതിനായി എംപോറിയം സജ്ജമാക്കുന്നതിന് സ്ഥലംലഭ്യമാക്കുന്ന കാര്യം പരിശോധിക്കാമെന്ന് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഉറപ്പുനല്‍കി. കേരളത്തില്‍ വ്യവസായ നിക്ഷേപം നടത്താന്‍ അനുയോജ്യമായ അന്തരീക്ഷമാണുള്ളതെന്നും ഇതു പ്രയോജനപ്പെടുത്താന്‍ ബ്രിട്ടനില്‍ നിന്നുള്ള സംരംഭകരെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ നിന്നുള്ള നിക്ഷേപകരുടെ സംഘം വൈകാതെ കേരളത്തില്‍ എത്തുമെന്ന് ഭരത് ജോഷി അറിയിച്ചു. ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ക്ക് മന്ത്രി ആറന്‍മുള കണ്ണാടി ഉപഹാരമായി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."