HOME
DETAILS

നിയമങ്ങള്‍ കാറ്റില്‍പറത്തി വിദ്യാഭ്യാസവകുപ്പില്‍ നിയമനം; ഇടതുസംഘടന പേര് എഴുതിക്കൊടുത്തു, 28 പേര്‍ക്ക് സര്‍ക്കാര്‍ ജോലി

  
backup
August 22 2016 | 19:08 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1-2

മലപ്പുറം: ഉദ്യോഗസ്ഥ നിയമനത്തിന് കൃത്യമായ മാനദണ്ഡമുള്ള സംസ്ഥാനത്ത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി വിദ്യാഭ്യാസ വകുപ്പില്‍ 28 പേര്‍ ജോലിയില്‍ പ്രവേശിച്ചു. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഓപ്പണ്‍ സ്‌കൂളില്‍ നിന്നു പിരിഞ്ഞുപോയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനായ കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ നല്‍കിയ കത്തു പരിഗണിച്ചാണ് മറ്റു നടപടികളെല്ലാം മറികടന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സ്‌കോള്‍ കേരളയില്‍ നിയമനം നല്‍കിയത്. 2013 നവംബര്‍ 18 ന് കാലാവധി തീരുകയും അന്നത്തെ സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കാത്തവരുമായ 28 ജീവനക്കാരാണ് കഴിഞ്ഞ രണ്ടു പ്രവൃത്തി ദിവസങ്ങളിലായി ജോലിയില്‍ പ്രവേശിച്ചത്. വിജ്ഞാപനമോ നിയമന നടപടികളോ പാലിക്കാതെയുള്ള നിയമനം ഹൈക്കോടതിയുടേയും ലോകയുക്തയുടെ ഡിവിഷന്‍ ബെഞ്ചിന്റെയും വിധി മറികടന്നാണ് നടത്തിയിരിക്കുന്നത്.

വിജിലന്‍സ് കുറ്റക്കാരനെന്ന് കണ്ടെത്തിയ യൂണിയന്‍ നേതാവും നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. എസ്.സി.ഇ.ആര്‍.ടിക്കു കീഴിലുണ്ടായിരുന്ന ഓപ്പണ്‍ സ്‌കൂളിനെ സ്‌കോള്‍ കേരള എന്ന നാമം നല്‍കി കഴിഞ്ഞ ഫെബ്രുവരി മുതലാണ് സ്വതന്ത്ര വിഭാഗമാക്കി മാറ്റിയത്. സ്‌കോള്‍ കേരളയുടെ ചട്ട പ്രകാരമുള്ള നിയമന രീതിയും നിയമന വിദ്യാഭ്യാസ യോഗ്യതയും തീരുമാനിക്കേണ്ടത് ചട്ടം 22: 11 എ പ്രകാരം അതിന്റെ ജനറല്‍ കൗണ്‍സില്‍ ആണ്. ലോകായുക്ത വിധിയെ തുടര്‍ന്ന് ഓപ്പണ്‍ സ്‌കൂളിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തയാറാക്കിയ റാങ്ക് പട്ടികയില്‍ നിന്ന് നടത്തണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സ്‌കോള്‍ കേരളയുടെ ആദ്യ ജനറല്‍ കൗണ്‍സില്‍ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനവും ഹൈക്കോടതിയുടെ വിധിയും പരിഗണിക്കാതെയാണ് 28 പേര്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഓപ്പണ്‍ സ്്കൂളിനെ സ്‌കോള്‍ കേരളയാക്കിയെങ്കിലും 28 പേരെയും ഇപ്പോള്‍ നിയമിച്ചിരിക്കുന്നത് ഓപ്പണ്‍ സ്‌കൂളിലെ തസ്തികകളിലേക്കാണ്.

ഇതിലെ അധിക തസ്തികകളിലും നിലവില്‍ ആളുകളുണ്ട്. സ്‌കോള്‍ കേരള വഴി പ്ലസ്‌വണ്‍, പ്ലസ്ടു, ഡിപ്ലോമ പഠനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചാണ് സ്‌കോള്‍ കേരളയുടെ പ്രവര്‍ത്തനം നടക്കുന്നത്. പുതുതായി 28 പേര്‍കൂടി ജോലിയില്‍ പ്രവേശിച്ചതോടെ ഇവരുടെ അധിക സാമ്പത്തിക ബാധ്യതകൂടി വഹിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഇത് സ്‌കോള്‍ കേരളയുടെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും നിരീക്ഷണമുണ്ട്.

അതേസമയം വര്‍ഷങ്ങളായി ഓപ്പണ്‍ സ്‌കൂള്‍ സംസ്ഥാന കാര്യാലയത്തില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെ കാലാവധി തീര്‍ന്നുവെന്ന സാങ്കേതികത്തം പറഞ്ഞ് അകാരണമായി പിരിച്ചുവിടുകയായിരുന്നുവെന്നാണ് ഇടത് ജീവനക്കാര്‍ പറയുന്നത്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തില്‍ തെറ്റായ നടപടിയെടുത്തത്. അകാരണമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ അവകാശ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  4 minutes ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  11 minutes ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  7 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  7 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  8 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  8 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  8 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  8 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  8 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  9 hours ago