'കഴിഞ്ഞ തവണ താമരക്കുരുവാണെങ്കില്‍ ഇത്തവണ കടലാമ'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേന്ദധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കഴിഞ്ഞ തവണത്തെ ബജറ്റില്‍ സംസ്ഥാനത്തിന് താമരക്കുരുവാണ് കിട്ടിയതെങ്കില്‍ ഇത്തവണ കടലാമയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാവിയില്‍ ഇക്കോണമിയെ മുന്നോട്ട് കൊണ്ട് പോകാനുള്ള ഒന്നും ബജറ്റില്‍ ഇല്ല. ടാക്‌സിനെക്കുറിച്ച് മാത്രമാണ് ബജറ്റില്‍ ഉടനീളം പറഞ്ഞത് സാമ്പത്തിക രംഗത്തെ പ്രതിസന്ധിയെ പരിഹരിക്കാനും ഒന്നുമില്ല മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ഇല്ല. കാർഷിക - ആരോഗ്യ മേഖലകൾക്ക് മതിയായ പ്രഖ്യാപനങ്ങൾ ഇല്ല. കേന്ദ്ര സർക്കാരിന് ഒന്നിനും പണമില്ല. കേരളം പ്രതീക്ഷിച്ചത് ഒന്നും ലഭിച്ചില്ലെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
ജല ജീവന്‍ മിഷന് വേണ്ടി 50 ശതമാനം കേന്ദ്രം 50 ശതമാനം സംസ്ഥാനം എന്നതായിരുന്നു കണക്ക്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം 5000 കോടി രൂപ നബാഡ് ബാങ്കില്‍ നിന്ന് കടം വാങ്ങിയിരിക്കുകയാണ് കോണ്‍ട്രാക്ടര്മാര്ക്ക് തിരിച്ച് കൊടുക്കാനായി. കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും ജല ജീവന്‍ മിഷന്‍ പരിഗണിച്ചില്ല. വലിയ തട്ടിപ്പാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. കര്‍ത്തവ്യത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും കര്‍ത്തവ്യം ചെയ്യാനായി കേന്ദ്രത്തിന്റെ കൈയ്യില്‍ പണമില്ല. ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖം ആണ് വിഴിഞ്ഞം അത് പോലും ബജറ്റില്‍ കേന്ദ്രം പരിഗണിച്ചില്ല മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."