സ്മാര്‍ട്ട് ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്കും 'നോമോഫോബിയ' എന്ന പ്രശ്‌നം ഉണ്ടായേക്കാം
നിങ്ങള്‍ക്കും നോമോഫോബിയ എന്ന പ്രശ്‌നം ഉണ്ടായേക്കാം
സ്മാര്‍ട്ട് ഫോണുകള്‍ നമ്മളെ നിയന്ത്രിക്കുന്ന കാലമാണ്. ഫോണ്‍ ഇല്ലാതെ പറ്റില്ലെന്ന സാഹചര്യം പലപ്പോഴുമുണ്ടായിട്ടുണ്ട്. ഫോണ്‍ ചാര്‍ജ് പെട്ടെന്ന് തീരുമോ? ഫോണ്‍ ഓഫാകുമോ തുടങ്ങിയ ആശങ്ക നിങ്ങള്‍ക്കുണ്ടോ എങ്കില്‍ നിങ്ങള്‍ക്കൊരു പ്രശ്‌നമുണ്ട്. 'നോമോഫോഫിയ' എന്നാണിതിന്റെ പേര്.
കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചും ഓപ്പോയും ചേര്‍ന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നാലില്‍ മൂന്ന് പേരും 'നോമോഫോബിയ'യുടെ ഇരകളാണ്. ഇക്കൂട്ടര്‍ക്കെല്ലാം ഫോണുമായി അകലുക എന്നത് നല്ല പേടിയുണ്ടാക്കുന്ന കാര്യമാണ്. രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 72 ശതമാനം പേരും ഫോണിലെ ബാറ്ററി 20 ശതമാനമോ അതില്‍ താഴെയോ ആയാല്‍ ആശങ്ക അനുഭവിക്കുന്നവരാണ്.ബാറ്ററി ചാര്‍ജ് എങ്ങാനും തീര്‍ന്ന് ഫോണ്‍ ഓഫായാല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് 65 ശതമാനം പേരും.
'നോമോഫോബിയ: ലോ ആങ്‌സൈറ്റി കണ്‍സ്യൂമര്‍ സ്റ്റഡി' എന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു അവസ്ഥയെ കുറിച്ച് പറയുന്നത്. റിപ്പോര്‍ട്ടിന് വേണ്ടി പ്രതികരിച്ചവരില്‍ ഭൂരിഭാഗവും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാനും നേരം പോക്കിനും വേണ്ടിയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്. 65 ശതമാനം ആളുകള്‍ ഫോണ്‍ ഉപയോഗം കുറച്ചിരിക്കുന്നത് ഫോണ്‍ ബാറ്ററി കുറയാതിരിക്കാനാണ്. 81 ശതമാനം പേരും സാമൂഹ മാധ്യമങ്ങളുടെ ഉപയോഗം ബാറ്ററി ചാര്‍ജ് നിലനിര്‍ത്തുന്നതിനായി നിയന്ത്രിക്കുന്നുണ്ട്.
സ്മാര്‍ട്ട്‌ഫോണുകള്‍ വ്യക്തി ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. വ്യക്തിപരമായും, തൊഴില്‍പരമായും, വിനോദത്തിന് വേണ്ടിയും വ്യക്തികള്‍ പരസ്പരം കണക്ടഡായി ഇരിക്കുകയാണ്. ബാറ്ററി തീരുന്നതിനെ കുറിച്ചും, ഫോണ്‍ കേടാകുന്നതിനെ കുറിച്ചും ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാകുന്നത് ഇതുകൊണ്ട് കൂടിയാകാം. 31 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരിലാണ് ബാറ്ററി കുറയുന്നതില്‍ ആശങ്ക കൂടുതല്‍. 20 മുതല്‍ 30 വയസ് പ്രായമുള്ളവര്‍ തൊട്ടുപിന്നാലെ തന്നെയുണ്ട് ഈ കണക്കില്‍.
Does low phone battery give you anxiety? Our latest survey among smartphone users in #India found that 72% of respondents experience low-battery anxiety at 20% or less battery level.
— Counterpoint (@CounterPointTR) May 5, 2023
Read more: https://t.co/SUyqrlPwkY@ChawlaArushi #smartphones #technews #technology #nomophobia pic.twitter.com/cTriw67su3
warning for smart phone users
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."