ശമ്പളപ്രതിസന്ധി: കെ.എസ്.ആര്‍.ടി.സി ആസ്ഥാനം വളഞ്ഞ് സി.ഐ.ടി.യു; ജീവനക്കാരെ തടഞ്ഞു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതിലുള്ള പ്രതിഷേധസമരം ശക്തമാക്കി സിഐടിയു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ സിഐടിയുവിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫീസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു. ജീവനക്കാരടക്കം ആരെയും ഓഫീസിലേക്ക് കയറ്റിവിട്ടില്ല.
ശമ്പള വിഷയത്തില്‍ സ്ഥിരമായ പരിഹാരം വേണമെന്നാണ് സി.ഐ.ടി.യു നിലപാട്. സി.പി.എമ്മിന്റെ തൊഴിലാളി സംഘടനയുടെ ഈ നീക്കം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്.
വനിത ജീവനക്കാര്‍ അടക്കം മുന്നൂറിലെറെ പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം തുടങ്ങുന്നതിന് മുന്‍പെത്തിയ കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഓഫീസിലുള്ളത്. സമരം സര്‍വീസുകളെ ബാധിക്കില്ലെന്ന് സിഐടിയു നേതാക്കള്‍ വ്യക്തമാക്കി.
സിഐടിയു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തിയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. യൂണിയനുകള്‍ പണിമുടക്ക് തീരുമാനിച്ചതോടെ 27ന് യൂണിയന്‍ നേതാക്കളെ വിശദമായ ചര്‍ച്ചയ്ക്ക് ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."