ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഭരണകൂടം
കൊച്ചി: ലക്ഷദ്വീപില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ച് ഭരണകൂടം. പ്രകടനങ്ങള്‍, ധര്‍ണ എന്നിവക്കും നിരോധനമുണ്ട്. ഹൈകോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്ന വിദ്യാര്‍ഥികളെ കോളജുകളില്‍നിന്ന് പുറത്താക്കും എന്നാണ് അഡ്മിനിസ്‌ട്രേഷന്റെ മുന്നറിയിപ്പ്. വഴിവെച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കാനിരിക്കെയാണ് നിരോധന ഉത്തരവ്.
അതേസമയം, സമരങ്ങള്‍ പഠനത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് നിരോധനമെന്നാണ് ഭരണകൂടത്തിന്റെ ന്യായീകരണം.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടക്കം പ്രശ്‌നങ്ങളിലും വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. പോളിടെക്‌നിക് കോളജില്‍ സമരത്തിനിടെ വിദ്യാര്‍ഥികളെ പൊലിസ് മര്‍ദിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
ഉത്തരവ് ജനാധിപത്യ അവകാശങ്ങള്‍ക്ക് എതിരായ വെല്ലുവിളിയാണെന്ന് ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."