HOME
DETAILS

ഹബീബ് എജുകെയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: എം.എസ്.എഫ്

  
backup
June 21 2022 | 14:06 PM

allegations-against-habib-educare-scholarship-scheme-are-baseless-msf322

 

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ മുന്‍ ഭാരവാഹിയുന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും മാധ്യമങ്ങളെ തെറ്റുധരിപ്പിച്ച് സംഘടനയെ കളങ്കപ്പെടുത്തുന്ന രീതിയില്‍ നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. എം.എസ്.എഫ് നേതൃത്വം വിദ്യാര്‍ഥികളെ വഞ്ചിച്ചു, ഡാറ്റ കൈമാറ്റം നടത്തി, പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരന്തരമായി ഫോണ്‍ വരുന്നു തുടങ്ങിയ മൂന്ന് ആരോപണങ്ങളാണ് നിലവില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സംഘടന അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ചിലര്‍ ഉന്നയിക്കുന്ന അരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
എം.എസ്.എഫിന്റെ എക്കാലത്തെയും അഭിമാന നാമമായ അഡ്വ. ഹബീബ് റഹ്മാന്റെ പേരില്ലുള്ള ഹബീബ് എജുകെയര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം തലത്തില്‍ കോഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടപടികള്‍ നടന്നത്. ആദ്യഘട്ടത്തില്‍ അപേക്ഷക്കൊപ്പം പേര്, ഫോണ്‍ നമ്പര്‍, അഡ്രസ് ഇന്നിവ മാത്രമാണ് ശേഖരിച്ചത്. ഇതു പ്രകാരം സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളിലായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. രണ്ടുഘട്ടങ്ങളില്‍ പരീക്ഷ നടത്തിയാണ് റാങ്ക ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഉള്‍പ്പെട്ട 40 കുട്ടികള്‍ക്കാണ് എം.എസ്.എഫ് പൂര്‍ണമായും സൗജന്യ പഠനം അനുവദിച്ചത്. 14 കുട്ടികള്‍ സയന്‍സിലും 17 പേര്‍ കൊമേഴ്‌സിലും അഡ്മിഷന്‍ എടുത്തു. ബാക്കി സീറ്റുകളിലേക്ക് ഉടന്‍ പ്രവേശനം നല്‍കും.

നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയും പദ്ധതിക്ക് നേതൃത്വം നല്‍കിയ കോഓര്‍ഡിനേറ്റര്‍മാരെയും 26ന് മലപ്പുറത്ത് വെച്ച് ആദരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏതെങ്കിലും കുട്ടികള്‍ക്കു പ്രയാസം നേരിട്ടാല്‍ മറ്റു കുട്ടികള്‍ക്ക് അവസരം നല്‍കും. ബാക്കി വരുന്നവര്‍ക്ക് 90 മതുല്‍ 40 ശതമാനം വരെ ഫീസ് ഡിസ്‌കൗണ്ട് നല്‍കും.
വിദ്യാര്‍ത്ഥികളുടെ ഡാറ്റ വില്‍പന നടത്തിയെന്നാണ് പിന്നീടുള്ള ആരോപണം. ലിസ്റ്റിന്റെ പൂര്‍ണ രൂപം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കയ്യിലും നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ലിസ്റ്റ് കോര്‍ഡിനേറ്റര്‍മാര്‍ കൈവശവുമാണുള്ളത്. ആരും ഒരു ഡാറ്റ പോലും ആര്‍ക്കും നല്‍കിയിട്ടില്ല. വില്‍പന നടന്നു എന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. രണ്ടു വിദ്യഭ്യാസ സ്ഥാപനങ്ങളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് സഹായിക്കുന്നത്. ഈ രണ്ട് സ്ഥാപനങ്ങളോടും ഡാറ്റ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി എടുക്കുമെന്ന് നേരത്തെ വ്യവസ്ഥ വെച്ചതാണ്. തീര്‍ത്തും സുതാര്യമായി നടക്കുന്ന ഈ പദ്ധതിയെ തുരങ്കം വെക്കാന്‍ ആരെങ്കിലു ശ്രമം നടത്തിയാല്‍ പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യത്തിനു വേണ്ടി ഒരു സ്ഥാപനവും വിളിക്കില്ല. എങ്ങിനെ വല്ലതും സംഭവിച്ചാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ പ്ലസ് ടുവിന് 60,000 വിദ്യാര്‍ത്ഥികള്‍ പുറത്ത് ഇരിക്കേണ്ട അവസ്ഥയാണുള്ളത്. ശാശ്വത പരിഹാരം സീറ്റു വര്‍ദ്ധനയല്ല, അധിക ബാച്ച് അനുവദിക്കല്‍ മാത്രമാണ്. വിദ്യാഭ്യാസ മന്ത്രിയെ കണ്ടു ഇതു സംബന്ധിച്ച് ആവശ്യമുന്നയിച്ചിട്ടുണ്ട്. പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കലക്ട്രേറ്റിലേക്കും മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. യു.ജി.സി അംഗീകാരം കിട്ടാത്ത ഓപ്പണ്‍ സര്‍വ്വകലാശാലക്കു വേണ്ടി മറ്റു സര്‍വ്വകലാ ശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് റജിസ്റ്റട്രേഷന്‍ കോഴ്‌സുകള്‍ക്ക് നിരോധനം ഏര്‍പ്പെടിത്തിയത് ന്യായീകരിക്കാന്‍ സാധിക്കാത്തതാണ്. ഇത് രൂക്ഷമായി ബാധിക്കുന്നത് മലബാറിനെയാണ്. കഴിഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീല്‍ കേരളത്തോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണിത്. പ്ലസ്റ്റു കഴിഞ്ഞ മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വസം പകര്‍ന്നിരുന്നത് വിദൂരവിദ്യഭ്യസ സംവിധാനവും പ്രൈവറ്റ റജിസ്‌ട്രേഷനുമായിരുന്നു. ഇത് നിര്‍ത്തലാക്കുന്നത് മലബാറിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് ചയ്യുന്ന ദ്രോഹമാണ്. രണ്ടിടത്തും പഠിക്കാന്‍ അവസരം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമാകുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥന ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി, ട്രഷറര്‍ സി.കെ നജാഫ് വൈസ് പ്രസിഡന്റുമാരായ ഷറഫുദ്ദീന്‍ പിലാക്കല്‍, ഷജീര്‍ ഇഖ്ബാല്‍, ഫാരിസ് പൂക്കോട്ടൂര്‍, റംഷാദ് പള്ളം, സെക്രട്ടറിരമായ കെ.ടി റഹൂഫ്, അഷ്ഹര്‍ പെരുമുക്ക്, ബിലാല്‍ റഷീദ്, അല്‍താഫ് സുബൈര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago