പരിസ്ഥിതിലോല മേഖല: മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് സാദിഖലി തങ്ങൾ
കൽപ്പറ്റ
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട കോടതിവിധിയിൽ പുനർവിചിന്തനം ആവശ്യമാണെന്നും വിഷയത്തിൽ മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫർസോൺ വരുമ്പോൾ പ്രദേശങ്ങൾക്കൊപ്പം ജീവിതവും ഇല്ലാതാകും. ഇതിനെതിരേ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ലീഗ് ജനങ്ങൾക്കൊപ്പമുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
സാമൂഹ്യനന്മകൾ കൂടുതൽ ശക്തമായി ഉൾച്ചേർക്കേണ്ട കാലമാണിത്. മതവും ജാതിയും ഭരണം നിലനിർത്താനും സമാധാന ജീവിതത്തെ ഇല്ലാതാക്കാനുമായാണ് ഭരണകൂടങ്ങൾ ഉപയോഗിക്കുന്നത്. സമൂഹത്തിൽ ഇന്ന് ഉയരുന്നുവരുന്ന അസ്വാരസ്യങ്ങൾക്കെതിരേ മതമോ, രാഷ്ട്രീയമോ നോക്കാതെ ഒരുമിച്ച് ശബ്ദമുയർത്തണം. ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്‌കാരം കാത്തുസൂക്ഷിക്കലാണ് സമാധാനാന്തരീക്ഷം വീണ്ടെടുക്കാനുള്ള പ്രധാന മാർഗമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ഈമാസം രണ്ടിന് കാസർകോട് നിന്നാരംഭിച്ച ആരംഭിച്ച കേരള പര്യടനത്തിന്റെ ഭാഗമായാണ് തങ്ങൾ വയനാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."