രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍; കല്‍പ്പറ്റയില്‍ സംഘര്‍ഷം
കല്‍പ്പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ബഫര്‍ സോണ്‍ ഉത്തരവില്‍ ഇടപെടുന്നില്ലെന്ന വിചിത്രകാരണം പറഞ്ഞായിരുന്നു അതിക്രമം. എം.പിയുടെ ഓഫിസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുപറ്റി. ഓഫിസ് സ്റ്റാഫ് അഗസ്റ്റിന് പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു. അതേ സമയം നരേന്ദ്രമോദിയെ വിട്ട് കേവലം ഒരു എം.പിയായ രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതിനു പിന്നില്‍ ബഫര്‍ സോണല്ലെന്നും ദുരൂഹതയുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു. വിഷയത്തില്‍ പിണറായി വിജയന് മറുപടി പറയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
അതേ സമയം ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലിസ് ലാത്തിവീശി. നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സി.പി.എം ആണെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. ആക്രമണത്തിന് പൊലിസ് ഒത്താശയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."