സ്വര്‍ണക്കടത്ത്: രണ്ട് വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ 52 പേര്‍ക്ക് കസ്റ്റംസ് നോട്ടിസ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ മുന്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും ഉള്‍പ്പെടെ 52 പേര്‍ക്ക് കസ്റ്റംസ് നോട്ടിസ് അയക്കും. സാധാരണ കാര്‍ഗോ നയതന്ത്ര കാര്‍ഗോ ആക്കി മാറ്റാന്‍ ഇടപെടല്‍ നടത്തിയെന്ന കണ്ടെത്തലില്‍ യുഎഇ ആസ്ഥാനമായുള്ള രണ്ട് വിമാനക്കമ്പനികള്‍ക്കും നോട്ടിസ് നല്‍കും.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കുന്നത്.
അതേസമയം, ഡിപ്ലോമാറ്റുകള്‍ക്ക് വിദേശകാര്യ മന്ത്രാലയം വഴിയാണ് നോട്ടിസ് നല്‍കുക. സ്വപ്ന സുരേഷ് , എം ശിവശങ്കര്‍ തുടങ്ങിയവര്‍ക്ക് ഇമെയിലിലൂടെയും തപാലിലൂടെയുമാണ് നോട്ടിസ് നല്‍കുക.
കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടിസ് അയയ്ക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. അതിനായി അനുമതി ലഭിച്ചതിനു പിന്നാലെയാണ് നോട്ടിസ് അയക്കുവാനുള്ള നടപടികളിലേക്ക് കസ്റ്റംസ് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."