നാഷനല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെലിന് ഇന്ന് തുടക്കം
പാലക്കാട്: പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റി ജില്ലാ ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവരുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന നെഹ്‌റു നാഷനല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിന് ഇന്നു തുടക്കമാകും.
രാവിലെ പത്തരക്ക് പാലക്കാട് പ്രസ്‌ക്ലബില്‍ പ്രശസ്ത സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. പാലക്കാട് പ്രസ്‌ക്ലബ്, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. പ്രണവം ശശി അവതരിപ്പിക്കുന്ന 'നമ്മണ്ടെ പാലക്കാട്'എന്ന തീം സോങ്ങോടെയാണു ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക.
തുടര്‍ന്ന് പ്രാഥമിക തിരഞ്ഞെടുപ്പില്‍ വിജയിച്ച 60 ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം മൂന്നു ദിവസങ്ങളിലായി നടക്കും. പ്രശസ്ത സിനിമാ നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ അധ്യക്ഷനായ ജ്യൂറിയാണ് വിധി നിര്‍ണയം നടത്തുക.
തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഒന്നും രണ്ടും ചിത്രങ്ങള്‍ക്ക് 20,000, 10,000 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസ് നല്‍കും. വോട്ടിങ്ങിലൂടെ തിരഞ്ഞടുക്കുന്ന മികച്ച അഞ്ചു ചിത്രങ്ങള്‍ക്ക് ആയിരം രൂപ വീതം കാഷ് അവാര്‍ഡും നല്‍കും. 24ന് രാവിലെ പ്രശസ്ത ചിത്രകാരന്‍ ബൈജു ദേവിന് പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റിയുടെ ആദരമുദ്ര സമര്‍പ്പിക്കും. ഫെസ്റ്റിവലില്‍ 25ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."