മരിക്കുന്ന ദിവസവും വഴക്കുണ്ടായി; ഷഹാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം
കോഴിക്കോട്: മോഡലും നടിയുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലിസ് കുറ്റപത്രം. ഷഹാനയെ സജാദ് ശാരീരികവും മാനസികവുമായി പിഡീപ്പിച്ചു. മരിക്കുന്ന ദിവസവും വഴക്കുണ്ടായി. സജാദിന്റെ ല7രി ഉപയോഗവും ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായതായി കുറ്റപത്രത്തില്‍ പറയുന്നു.
ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഷഹാനയുടെ ഡയറിക്കുറിപ്പുകളാണ് തെളിവായിട്ടുള്ളത്.
ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെ ലഹരി വില്‍പന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം (498അ),ആത്മഹത്യാ പ്രേരണ (306) എന്നീ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പൊലിസ് സജാദിനെ അറസ്റ്റ് ചെയ്തത്.
മെയ് 13ന് ആണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെങ്കിലും, ഭര്‍ത്താവില്‍ നിന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയുടെ വീട്ടില്‍ കണ്ടെത്തിയ ഡയറിയില്‍ നിന്നാണു പീഡനത്തിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചത്.
180 പേജുള്ള ഡയറിയില്‍ 81 പേജുകളില്‍ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. ഷഹാനയുടെ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും പൊലിസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."