HOME
DETAILS
MAL
വെസ്റ്റ് ബാങ്കില്‍ 17കാരനായ ഫലസ്തീനിയെ ഇസ്റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു
backup
July 04 2022 | 07:07 AM
റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്റാഈല്‍ സൈന്യം ഫലസ്തീന് കൗമാരക്കാരനെ വെടിവച്ച് കൊന്നു. ഫലസ്തീന് മെഡിക്കല്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പതിനേഴുകാരനായ കാമില്‍ അല്ഔനയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജെനിന് അഭയാര്‍ഥി ക്യാംപില്‍വച്ച് ഇസ്റാഈല്‍ അധിനിവേശ സൈന്യത്തിന്റെ നേരിട്ടുള്ള വെടിവയ്പില്‍ കാമിലിന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. വയറ്റിലും കൈയിലും വെടിയേറ്റ അലൗനയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ജെനിനിലെ ഇബ്ന് സിന മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനെ 2003ല്‍ ഇസ്റാഈല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."