HOME
DETAILS

വിടപറഞ്ഞത് സ്വന്തംപേരിനാല്‍ നഗരത്തെ അടയാളപ്പെടുത്തിയ വ്യാപാരി

  
backup
August 23, 2016 | 1:29 AM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%a8


കണ്ണൂര്‍: ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേര് കണ്ണൂര്‍ നഗരത്തിലെ ഒരു സ്ഥലനാമമായി അറിയപ്പെട്ട  ബര്‍ണശേരി കനകത്തൂരിലെ പോള്‍ വില്ലയില്‍ ജെ.എസ് പോളെന്ന ജസ്റ്റസ് പോള്‍(89) ഓര്‍മയായി. പത്തുവര്‍ഷമായി രോഗശയ്യയിലായിരുന്നു പോള്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. കണ്ണൂര്‍ മുനീശ്വരന്‍കോവില്‍ റോഡ് അവസാനിക്കുന്നിടത്ത് മാര്‍ക്കറ്റിനു തൊട്ടടുത്തായുള്ള ജങ്ഷന്‍ ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഇന്നും അറിയപ്പെടുന്നത്. കച്ചവടം മതിയാക്കിയിട്ടും പോളിനോടുള്ള ആദരസൂചകമായി ജെ.എസ് പോള്‍ കോര്‍ണറെന്നാണ് ഈ സ്ഥലം ഇന്നും അറിയപ്പെടുന്നത്. ആറു പതിറ്റാണ്ടിന്റെ ബന്ധമുണ്ട് ജസ്റ്റസ് പോളിന് കണ്ണൂര്‍ നഗരത്തിലെ ഈ സ്ഥലവുമായി.
16ാം വയസില്‍ പോള്‍ ഇവിടെ കച്ചവടക്കാരനാണ്. പിതാവിന്റെ പാത പിന്‍തുടര്‍ന്നാണ് ഇവിടെ ജോലിക്കെത്തിയത്. അന്ന് തുച്ഛമായ വാടകയില്‍ തുടങ്ങിയ വ്യാപാരം പെട്ടെന്ന് പച്ചപിടിച്ചു. മിതമായ നിരക്കില്‍ മാതൃകാപരമായി കച്ചവടം നടത്തിയിരുന്ന പോളിന്റെ കട കണ്ണൂരിലെ ജനങ്ങളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നായി മാറി. കുട്ടികളുടെ വളകള്‍, മാലകള്‍, കമ്മലുകള്‍, മോതിരം, പൊട്ട്, കണ്‍മഷി തുടങ്ങിയ മൊട്ടുസൂചി മുതല്‍ എല്ലാം ലഭിക്കുന്ന ഇവിടെ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് കളിസാധനം മുതല്‍ ക്രിക്കറ്റ്  ബാറ്റുകളും പന്തുകളും വരെ അന്നു ലഭിച്ചിരുന്നു. എന്നാല്‍ കെട്ടിടഉടമയുടെ മക്കള്‍ കടമുറി ഒഴിപ്പിച്ചതോടെ പോളിന്റെ ഫാന്‍സി കട തൊട്ടടുത്ത ഒരുമുറിയില്‍ ഒതുങ്ങി. പിന്നീട് ശാരീരിക അവശതകള്‍ മൂലം സന്തത സഹചാരിയായ അലവില്‍ സ്വദേശി സുനിലാണ് പത്തുവര്‍ഷമായി പോള്‍ ഫാന്‍സി നടത്തിവരുന്നത്. ന്യായവിലയീടാക്കികൊണ്ട് കച്ചവടം നടത്തിയിരുന്ന ജസ്റ്റസ് പോള്‍ സൗമ്യമായ സ്വഭാവം കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു. അവിവാഹിതനായ പോളിന് ആറുപതിറ്റാണ്ടിന്റെ ആത്മബന്ധം കണ്ണൂര്‍ നഗരവുമായിയുണ്ട്. അതുകൊണ്ടു തന്നെയാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പേരു ചേര്‍ത്തൊരു സ്ഥലനാമം അദ്ദേഹത്തിന് നല്‍കി ജനങ്ങള്‍ ആദരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  a month ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  a month ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  a month ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  a month ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  a month ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  a month ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  a month ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  a month ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  a month ago