HOME
DETAILS

' ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം' വിഎസ് ജോയ്‌യുടെ കുറിപ്പ്

  
backup
May 26, 2023 | 4:02 PM

vs-joy-facebook-post-sharing-death-cpm-party

ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം'

മലപ്പുറം: പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ ജീവനൊടുക്കിയ സി.പി.എം പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാലിന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങിയിട്ടും, ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍നിന്നു നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണമെന്നു ജോയ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. നാളെ രാവിലെ പഞ്ചായത്തിലേക്ക് യു.ഡി. എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…

ഇത് റസാഖ് പയമ്പ്രോട്ട്..
സി പി എം ന്റെ സാംസ്‌കാരിക മുഖം..
പാര്‍ട്ടിക്കായി തൂലിക പടവാളാക്കിയ എഴുത്തുകാരന്‍,പത്രപ്രവര്‍ത്തകന്‍..
കവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയുടെ മുന്‍ സെക്രട്ടറി..
സ്വന്തം വീടും സ്വത്തും സി പി എം ന്റെ പേരില്‍ എഴുതി വെച്ച പാര്‍ട്ടി സ്‌നേഹി..
ഇന്ന് ഒരു തുണ്ട് കയറില്‍ സി പി എം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ചു..
തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാല്യന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം..
'മരണവും ഒരു സമരമാണ്' എന്ന് എഴുതിയ കുറിപ്പും
പരാതി കെട്ടുകളടങ്ങിയ ഫയലും കഴുത്തില്‍ കെട്ടിയാണ് തൂങ്ങി മരിച്ചത്..
ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം..
നാളെ രാവിലെ പഞ്ചായത്തിലേക്ക് യൂ ഡി എഫിന്റെ പ്രതിഷേധ മാര്‍ച്ച്..

ഇന്ന് രാവിലെയാണ് റസാഖിനെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സഞ്ചിയുടെ ബാഗും ഒരു ബോര്‍ഡും തൂക്കിയിരുന്നു. വീടിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനൊടുക്കിയതെന്നാണ് ആക്ഷേപം. മരണത്തിന് ഉത്തരവാദികള്‍ പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരന്‍ ജമാല്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം മക്കള്‍ക്ക് പിഎസ്‌സിയില്‍ വഴിവിട്ട നിയമനം; കര്‍ണാടക പിഎസ്‌സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: യുഎഇയിലെ യു.എസ് എംബസിയും ദുബൈ കോൺസുലേറ്റും കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചു

uae
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

uae
  •  7 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ മലയാളി ഇന്ന് യാത്ര തിരിക്കും

International
  •  7 days ago
No Image

സുപ്രഭാതം ജനവിശ്വാസം നേടിയ മാധ്യമം: മുഖ്യമന്ത്രി, 13-ാം വാർഷിക കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Kerala
  •  7 days ago
No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  7 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  7 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  7 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  7 days ago