HOME
DETAILS

ഗതികെട്ട് പടിയിറങ്ങുമ്പോഴും തെറ്റു തിരുത്താതെ സജി ചെറിയാന്‍; പകരം മന്ത്രിയില്ല, തല്‍ക്കാലം ചുമതല മറ്റൊരാള്‍ക്ക്, എം.എല്‍.എ സ്ഥാനത്തില്‍ രാജിയില്ല

  
backup
July 06 2022 | 12:07 PM

saji-cherian-did-not-correct-his-mistake-even-when-resigning-no-replacement-minister

തിരുവനന്തപുരം: ഭരണഘടനക്കെതിരായ പ്രസംഗം വിവാദമായതോടെ ഗതികെട്ട് രാജിവയ്ക്കുമ്പോഴും സജി ചെറിയാന്‍ പറഞ്ഞവാക്കുകളെ തള്ളി പറഞ്ഞില്ല. ഭരണഘടനയെ അവഹേളിച്ചെന്ന മാധ്യമ വിചാരണ വേദനിപ്പിച്ചുവെന്ന് രാജി തീരുമാനം അറിയിച്ചുകൊണ്ടുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിന്റെ കുറച്ചുഭാഗം മാത്രം അടര്‍ത്തിയെടുത്തു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തി. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുത്തു. മുഖ്യമന്ത്രി നിയമോപദേശം തേടിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം വിവാദം കത്തിപ്പടര്‍ന്നതോടെ പാര്‍ട്ടി കേന്ദ്ര നേതൃത്വം പോലും കൈയൊഴിഞ്ഞതോടെയാണ് രാജിയിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്. ഇന്നുരാവിലെ പോലും എന്തിനു രാജിയെന്നു ചോദിച്ച സജി ചെറിയാന്‍ തന്നെയാണ് ഇപ്പോള്‍ ഗത്യന്തരമില്ലാതെ രാജിവച്ചിരിക്കുന്നത്.
അതേ സമയം മന്ത്രിക്കു പകരം മറ്റൊരാളെ മന്ത്രിയാക്കാന്‍ തല്‍ക്കാലം സി.പി.എമ്മില്‍ ആലോചനയില്ല. വകുപ്പുകളുടെ ചുമതല മറ്റേതെങ്കിലും മന്ത്രിക്കു നല്‍കുവാനാണ് തീരുമാനം. അതേ സമയം എം.എല്‍.എ സ്ഥാനം രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സജി ചെറിയാന്‍ മറുപടി നല്‍കിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."