HOME
DETAILS

ജമ്മു കശ്മീര്‍ നേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ച അവസാനിച്ചു; തെരഞ്ഞെടുപ്പുണ്ടാവും, സംസ്ഥാനപദവി പുന:സ്ഥാപിക്കുന്ന കാര്യം പിന്നീട്

  
backup
June 24, 2021 | 1:46 PM

pm-modis-all-party-meet-with-j-k-leaders-concludes

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വിവിധ പാര്‍ട്ടി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചിരുന്നു. പ്രമുഖ പാര്‍ട്ടികളുടെ 14 നേതാക്കളുമായാണ് മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും കൂടിക്കാഴ്ച നടത്തിയത്. മൂന്നു മണിക്ക് തുടങ്ങിയ യോഗം ഏഴു മണിയോടെയാണ് അവസാനിച്ചത്.

2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ ഉന്നതതല യോഗമാണ് ഇന്ന് നടന്നത്.

ജമ്മു കശ്മീരിലെ നേതാക്കളുടെ അഭിപ്രായം ആരായുകയാണ് പ്രധാനമായും യോഗത്തിലുണ്ടായത്. യോഗത്തില്‍ സംതൃപ്തരാണെന്ന് നേതാക്കള്‍ പിന്നീട് പ്രതികരിച്ചു. എല്ലാവരും പ്രധാനമായി ആവശ്യപ്പെട്ട് സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നാണ്. എന്നാല്‍ ആദ്യം അതിരുകള്‍ നിര്‍ണയിച്ച് തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് ചെയ്യുകയെന്നും സംസ്ഥാന പദവിയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാവുമെന്നുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ മറുപടി.

ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത്ഷാ അറിയിച്ചതായി യോഗത്തില്‍ സംബന്ധിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago