HOME
DETAILS
MAL
ബ്രിട്ടണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു
backup
July 07 2022 | 12:07 PM
ലണ്ടന്‍: ബ്രിട്ടണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് ജോണ്‍സണ്‍ന്റെ രാജി.
കണ്‍സര്‍വേറ്റീസ് പാര്‍ട്ടി നേതൃസ്ഥാനവും ബോറിസ് ജോണ്സണ് രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിച്ചേക്കും. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോണ്സണ് കാവല്‍ പ്രധാനമന്ത്രിയായി തുടരും.'പാര്‍ട്ടി ഗേറ്റ്' വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."