രാഹുല്‍ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച കേസ്: സീ ന്യൂസ് ആങ്കര്‍ക്ക് സുപ്രിം കോടതിയുടെ സംരക്ഷണം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച കേസില്‍ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യം നല്കി രക്ഷിച്ച സീ ന്യൂസ് ആങ്കര്‍ രോഹിത് രഞ്ജന്‍ കൂടുതല്‍ അറസ്റ്റുകളില്‍ നിന്ന് സുപ്രിം കോടതി സംരക്ഷണം നല്കി. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ച് ആണ് രോഹിതിനെതിരായ നടപടികളില്‍ നിന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും പൊലിസിനെ തടയുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ചൊവ്വാഴ്ച സീ ന്യൂസ് ആങ്കറെ ഛത്തീസ്ഗഢ് പൊലിസ് അറസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യം നല്കി രക്ഷിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന രോഹിത്, ഒരേ കുറ്റത്തിന് ഛത്തീസ്ഗഢിലും രാജസ്ഥാനിലും നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ ബുധനാഴ്ചയാണ് സുപ്രിം കോടതിയിലെത്തിയത്.
വയനാട്ടില്‍ തന്റെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐക്കാരായ കുട്ടികളോട് തനിക്ക് ദേഷ്യമോ ശത്രുതയോ ഇല്ലെന്ന രാഹുലിന്റെ വാക്കുകള്‍ രാജസ്ഥാനിലെ കനയ്യാ ലാലിന്റെ ഘാതകരെ കുറിച്ച് പറഞ്ഞതാക്കി വീഡിയോ കെട്ടിച്ചമച്ചുണ്ടാക്കി സീ ന്യൂസില്‍ കാണിച്ചതാണ് രോഹിത് രഞ്ജനെതിരായ കേസ്. ഛത്തീസ്ഗഢിന് പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും വ്യാജ വീഡിയോക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെട്ടിച്ചമച്ച വീഡിയോ പങ്കുവെച്ച ബി.ജെ.പി എം.പിയും മുന്‍ കേന്ദ്ര മന്ത്രിയും രാജ്യവര്‍ധന്‍ സിങ് റാതോഡിനെയും എഫ്.ഐ.ആറില്‍ പ്രതിയാക്കിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."