ആദ്യ ദിനം തന്നെ റെക്കോര്‍ഡ് തകര്‍ത്ത് ലീകോ സ്മാര്‍ട് ടിവി
സ്മാര്‍ട് ടിവികളുമായി വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയതാണ് ചൈനീസ് കമ്പനിയായ ലീകോ. സൂപ്പര്‍ 3 സീരിസ് എന്ന പേരില്‍ വിപണിയിലിറങ്ങിയ മൂന്ന് സ്മാര്‍ട് ടിവികളും കമ്പനിക്ക് ശുഭകരമായ വാര്‍ത്തയാണ് നല്‍കുന്നത്. വെറും ഒറ്റ ദിവസം കൊണ്ട് റെക്കോര്‍ഡ് തകര്‍ത്തു കൊണ്ട് 10,000 കണക്കിന് രജിസ്‌ട്രേഷനുകളാണ് ലീമാള്‍.കോമില്‍ നടന്നത്.
സൂപ്പര്‍3 X55, സൂപ്പര്‍3 X65, സൂപ്പര്‍3 മാക്‌സ്6 (3ഡി സപ്പോര്‍ട്ട്) എന്നിവയാണ് ലീകോ പുറത്തിറക്കിയിരിക്കുന്ന പുതിയ സ്മാര്‍ട് ടിവികള്‍. ലീക്കോ ടിവിയുടെ ആദ്യത്തെ ഫഌഷ് സെയില്‍ ഓഗസ്റ്റ് 26ന് നാണ് നടക്കാന്‍ പോകുന്നത്.
ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A17 സിപിയു, ക്വാഡ്‌കോര്‍ ഗ്രാഫിക്‌സ് പ്രോസസര്‍, വീഡിയോ റെക്കോര്‍ഡര്‍ എന്നിവയാണ് ഈ സ്മാര്‍ട് ടിവിയുടെ പ്രധാന പ്രത്യേകതകള്‍.
സൂപ്പര്‍3 X55 ന് 2ജിബി റാം, ഹൈ കപ്പാസിറ്റി റോം, 8ജിബി eMMC ഫഌഷ് എന്നിവ ഉളളതിനാല്‍ എച്ച്ഡി വീഡിയോകളും ആപ്സ്സുകളും നന്നായി പ്രവര്‍ത്തിക്കുന്നു.എന്നാല്‍ സൂപ്പര്‍3 X65നും സൂപ്പര്‍3 മാക്‌സ്65നും 3ജിബി റാം, 16ജിബി eMMC ഫഌഷുമാണ് നല്‍കിയിരിക്കുന്നത്.4കെ റെസലൂഷനോട് കൂടിയ അള്‍ട്രാ ഹൈ ഡെഫിനിഷന്‍ ഡിസ് പ്ലേയാണ് ഇതിന് മിഴിവ് നല്‍ക്കുന്നത്.
ലീഇക്കോ സൂപ്പര്‍3 X55 55 ഇഞ്ച് ടിവിയ്ക്ക് 59,790 രൂപയാണ് വില നല്‍കിയിരിക്കുന്നത്. ലീഇക്കോ സൂപ്പര്‍3 X65 ക്ക് 99,790 രൂപയുംസൂപ്പര്‍ മാക്‌സ്65 ക്ക് 149,790 രൂപയുമാണ് വില
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."