HOME
DETAILS
MAL
കണ്ണൂരില്‍ ആര്‍.എസ്.എസ് ഓഫിസിനുനേരെ ബോംബേറ്; പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
backup
July 12 2022 | 05:07 AM
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി ഓഫീസിനുള്ളില്‍ ആളില്ലാത്തതിനാല്‍ ആര്‍ക്കും അപായമുണ്ടായില്ല.
രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്നാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ആരോപിക്കുന്നത്. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."