സഊദിയില്‍ 37 ദശലക്ഷം വര്‍ഷം പഴക്കമുള്ള തിമിംഗല അവശിഷ്ടങ്ങള്‍ കണ്ടെത്തി
റിയാദ്: 37 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച തിമിംഗലത്തിന്റെ അവശിഷ്ടങ്ങള്‍ സഊദി പുരാവസ്തു ഗവേഷക സംഘം കണ്ടെത്തി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായുള്ള അല്‍ ജൗഫ് മേഖലയിലാണ് ഇവ കണ്ടെത്തിയതെന്ന് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ 37 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച പ്രാകൃത തിമിംഗലത്തിന്റേതാണെന്ന് അതോറിറ്റി സി.ഇ.ഒ അബ്ദുല്ല അല്‍ ശംറാനി പറഞ്ഞു.
അപ്പര്‍ ഈയോസീന്‍ കാലഘട്ടത്തി (ഏകദേശം 56 മുതല്‍ 33.9 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ്) ലുള്ളതാണ് കണ്ടെത്തിയ ഈ ഫോസില്‍. രാജ്യത്ത് ഇത്തരത്തിലുള്ള കണ്ടെത്തല്‍ ആദ്യത്തേതാണെന്നും സംഘം വിശദീകരിച്ചു. ഇതിന്റെ കണ്ടെത്തല്‍ ചരിത്രപരമായ ഒരു ഫോസില്‍ പഠനം സാധ്യമാക്കുന്നതിനാല്‍, ഭൂമിശാസ്ത്രപരമായ യുഗങ്ങളുടെ രഹസ്യങ്ങളും പുരാതന സമുദ്ര പരിസ്ഥിതികള്‍ മനസിലാക്കുന്നതിനും സഹായകമാകുമെന്നും സംഘം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."