വയര്‍ നിറഞ്ഞ ഫീല്‍, വിശപ്പ് തോന്നില്ല; ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെനുവില്‍ ഇവ കൂടി ഉള്‍പെടുത്തൂ
വയര്‍ നിറഞ്ഞ ഫീല്‍, വിശപ്പ് തോന്നില്ല; ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെനുവില്‍ ഇവ കൂടി ഉള്‍പെടുത്തൂ
ഭക്ഷണം വെട്ടിക്കുറയ്ക്കുകയാണ് ശരീര ഭാരം കുറക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യുന്നത്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ല. ശരീരത്തിന് സ്വാഭാവികമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ഇത് ചെയ്യുക. വിശപ്പ് അനുഭവപ്പെട്ടിട്ടും ശരീരത്തെ പട്ടിണിക്കിടുന്നത് കഴിക്കുമ്പോള്‍ വാരിവലിച്ച് കഴിക്കാനും ഇടയാക്കും. ഇത് വിപരീത് ഫലമാവും തരിക. എന്നാല്‍ ഇതിന് പരിഹാരമുണ്ട്. കൂടുതല്‍ സമയം വയര്‍ നിറഞ്ഞതായി തോന്നാനും വിശപ്പിനെ പിടിച്ചുനിര്‍ത്താനും സഹായിക്കുന്ന ഇവ നിങ്ങളുടെ മെനുവില്‍ ഉള്‍പെടുത്തിയാല്‍ മതി.
മുട്ട പ്രഭാതഭക്ഷണത്തോടൊപ്പം എപ്പോഴും മുട്ട കഴിക്കുന്നത് നല്ലതാണ്. ഇത് ഉച്ചവരെയുള്ള വിശപ്പിനെ ഒരു പരിധിവരെ നിയന്ത്രിക്കും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ടെന്നതിനാലാണ് ദീര്‍ഘനേരം വിശപ്പ് നിയന്ത്രിക്കാന്‍ കഴിയുന്നത്. അതുപോലെതന്നെ, പ്രോട്ടീന്‍ ധാരാളമടങ്ങിയ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവര്‍ പിന്നെ ദിവസം മുഴുവന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറവായിരിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്.
ആപ്പിള്‍ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ഒരു ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ആപ്പിളില്‍ ഉള്ള നാരുകളും ജലാംശവും വയറ് നിറയ്ക്കും. അതുവഴി പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് സ്വാഭാവികമായി കുറയും.
ഡാര്‍ക്ക് ചോക്ലേറ്റ് മധുരം കഴിക്കണമെന്ന് തോന്നുമ്പോഴെല്ലാം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് ഉചിതം. ഇത് മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്.
ഓട്ട്‌സ് മറ്റ് ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓട്ട്‌സില്‍ ഉയര്‍ന്ന അളവില്‍ നാരുകളും പ്രോട്ടീനും ഉള്ളതിനാല്‍ വയര്‍ നിറയ്ക്കുകയും ദീര്‍ഘനേരം വിശപ്പിനെ പിടിച്ചുനിര്‍ത്തുകയും ചെയ്യും. ഓട്ട്‌സില്‍ അടങ്ങിയിട്ടുള്ള ബീറ്റാഗ്ലൂക്കന്‍ എന്ന പഞ്ചസാര ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
അവക്കാഡോ രാവിലെയോ ഉച്ചയ്‌ക്കോ ഭക്ഷണത്തോടൊപ്പം പകുതി അവക്കാഡോ എങ്കിലും കഴിച്ചാല്‍ പിന്നെ കൂറേ സമയത്തേക്ക് വിശപ്പേ അറിയില്ല.
5-common-foods-must-include-in-your-weight-loss-diet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."