HOME
DETAILS

ജീവൻ കവരുന്ന റോഡുകൾ

  
backup
July 14 2022 | 20:07 PM

editorial-8953563-2


കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ദേശീയ നേതൃത്വം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ തിരുവനന്തപുരത്തേക്കയച്ചത്. അദ്ദേഹം നേരെ കഴക്കൂട്ടത്തെ ഫ്‌ളൈ ഓവർ കാണാനാണ് പോയത്. ഫ്‌ളൈ ഓവറിന്റെ കെട്ടുറപ്പിലുപരി അദ്ദേഹത്തെ അലട്ടിയിട്ടുണ്ടാവുക ഇത്തരം തരികിട കൊണ്ട് കഴക്കൂട്ടം പിടിക്കാനാകുമോ എന്നതായിരിക്കും. എസ്. ജയശങ്കറിന്റെ സന്ദർശനത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേ സ്വരത്തിൽ വിമർശിച്ചതോടെ രാഷ്ട്രീയത്തിലെ ഓതിരം വെട്ടിൽ തഴക്കം സിദ്ധിച്ചിട്ടില്ലാത്ത എസ്. ജയശങ്കറിനെപ്പോലുള്ളവർക്ക് പതറാൻ അതുമതി.
എന്നാലും സംസ്ഥാനത്തെ റോഡുകൾ ദേശീയ, സംസ്ഥാന വ്യത്യാസമില്ലാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ് എന്നത് വിസ്മരിക്കാനാവില്ല. ഓരോ വർഷവും റോഡപകടങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ഇടത് മുന്നണി സർക്കാർ ദേശീയപാത യാഥാർഥ്യമാക്കിയപ്പോൾ അതിന്റെ പങ്കുപറ്റാൻ ഇറങ്ങിയിരിക്കുകയാണ് ചില എം.പിമാരെന്ന മുഖ്യമന്ത്രിയുടെ വിമർശനം കുറിക്കുകൊള്ളുന്നതാണെങ്കിലും പൊട്ടിപ്പൊളിഞ്ഞ റോഡുകൾ മനുഷ്യരുടെ ജീവൻ കവർന്നുകൊണ്ടിരിക്കുകയാണെന്ന സത്യവും അദ്ദേഹം അറിയണം. സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥയെ വിമർശിച്ചു കൊണ്ട് ഹൈക്കോടതി രണ്ട് ദിവസം മുമ്പാണ് രൂക്ഷ വിമർശനം നടത്തിയത്. പശ തേച്ചാണോ റോഡുകൾ നിർമിക്കുന്നതെന്ന കോടതിയുടെ വിമർശനത്തെ ഏറ്റുപിടിച്ചാണ് കേന്ദ്ര മന്ത്രിമാരായ വി.മുരളീധരനും എസ്. ജയശങ്കറും ഒരുഭാഗത്തും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും മറു ഭാഗത്തും കൊമ്പുകോർത്തത്. റോഡുകൾ നന്നായാലും പൊട്ടിപ്പൊളിഞ്ഞാലും വേണ്ടില്ല 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു സീറ്റെങ്കിലും ഒപ്പിക്കുക എന്ന ബാധ്യതയാണ് രണ്ട് കേന്ദ്ര മന്ത്രിമാർക്കുമുള്ളത്. ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളിലാണ് കുഴികൾ ഏറ്റവുമധികമെന്ന് മന്ത്രി മുഹമ്മദ് റിയാസും ദേശീയപാതയെ വിമർശിച്ചാൽ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അവസ്ഥ ജനങ്ങൾ മറന്നു പോകുമെന്ന് കരുതരുതെന്ന് മന്ത്രി വി. മുരളീധാരനും പരസ്പരം പഴി പറയുന്നത് കൊണ്ട് റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാകുന്നില്ല.


കേരളത്തിലെ റോഡ് പരിപാലനത്തിനു ബാധ്യതപ്പെട്ടവർ ആരാണ് എന്നതിനെക്കുറിച്ച് പലർക്കും ധാരണയില്ലാത്തത് കൊണ്ടാണ് കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെ പരസ്പര പോർവിളിയിൽ കേരള ജനത അന്തംവിട്ട് നോക്കിനിൽക്കുന്നത്. നാഷനൽ ഹൈവേ അതോറിറ്റി, സ്റ്റേറ്റ് പി.ഡബ്ല്യു.ഡി, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളാണ് യഥാക്രമം ദേശീയ, സംസ്ഥാന, നഗര, പട്ടണ, പഞ്ചായത്ത് റോഡുകളുടെ പരിപാലനത്തിന് ബാധ്യതപെട്ടവർ. ഈ സംവിധാനങ്ങളൊന്നും യഥാക്രമം പ്രവർത്തിക്കാത്തതിനാലാണ് ദേശീയ, സംസ്ഥാന, ഗ്രാമ വ്യത്യാസമില്ലാതെ റോഡുകൾ തകർന്നുകൊണ്ടിരിക്കുന്നത്. നികുതി വാങ്ങുന്ന, കേന്ദ്ര, സംസ്ഥാന, മുനിസിപ്പാലിറ്റി സംവിധാനങ്ങളുടെ ഉത്തരവാദിത്വമാണ് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എത്രയും വേഗം ഗതാഗത യോഗ്യമാക്കുക എന്നത്. വർധിച്ചുവരുന്ന റോഡപകട മരണങ്ങളുടെ മുഖ്യ കാരണങ്ങളിൽ ഒന്ന് പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്. റോഡപകടങ്ങളുടെ കാര്യത്തിൽ രാജ്യത്ത് മുൻനിരയിലാണ് നമ്മുടെ കൊച്ചു സംസ്ഥാനം. കഴിഞ്ഞ അഞ്ചു വർഷത്തെ റോഡപകട മരണങ്ങളുടെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ നാലാമതും അഞ്ചാമതും സ്ഥാനങ്ങളിൽ കേരളമുണ്ട്. ജനസംഖ്യാനുപാതികമായും വാഹനാനുപാതത്തിലും കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. 2013ൽ കേരളത്തിൽ റോഡപകടങ്ങളിൽ മരണപ്പെട്ടവർ 4258 ആയിരുന്നു. 2017ൽ അത് 4131 ആയി ചുരുങ്ങിയെങ്കിലും പരുക്കേറ്റ് അംഗഭംഗം വന്നവർ 2013ൽ 40346 ആയിരുന്നെങ്കിൽ 2017ൽ 42671 ആയി വർധിച്ചു.


വാഹനങ്ങളുടെ അമിത വേഗതയും റോഡപകട മരണങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത അപകട മരണങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. മരിക്കുന്നവരിലും പരുക്കേൽക്കുന്നവരിലും അധികവും ഇരുചക്ര യാത്രക്കാരും കാൽനടക്കാരുമാണ്. ഏറ്റവുമധികം റോഡപകടങ്ങൾ ഉണ്ടാകുന്ന രാജ്യത്തെ 50 നഗരങ്ങളിൽ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നീ നഗരങ്ങളും ഉണ്ടെന്നോർക്കണം.


റോഡ് നന്നാക്കിയാലും തൊട്ടടുത്ത ദിവസം ജലവിഭവ വകുപ്പ് പൈപ്പ് ഇടാനായി റോഡുകൾ കുത്തിപ്പൊളിക്കുക എന്നത് പതിവാണ്. പൊളിച്ച ഭാഗം അവർ നന്നാക്കുന്നുമില്ല. തന്നിമിത്തം റോഡുകളിൽ കുഴികൾ ഉണ്ടാവുകയും വാഹനാപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ജലവിഭവ വകുപ്പും പി.ഡബ്ല്യു.ഡിയും തമ്മിൽ റോഡ് പൊളിക്കുന്നത് സംബന്ധിച്ച് പരസ്പര ധാരണ ഉണ്ടായിരുന്നെങ്കിൽ ഇത് മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാവുന്നതാണ്. എന്നാൽ പലപ്പോഴും അത് സംഭവിക്കുന്നില്ല. റോഡുകളുടെ അറ്റകുറ്റപ്പണികളും പുതിയ പാലങ്ങളുടെയും റോഡുകളുടെയും നിർമാണങ്ങളും ഏറ്റെടുക്കുന്ന കരാറുകാർ അവരുടെ പ്രവൃത്തികളിൽ കള്ളത്തരം പ്രയോഗിക്കുന്നതിനാലാണ്, പാലാരിവട്ട പാലങ്ങളും കുനൂൾമാട് പാലങ്ങളും സംഭവിക്കുന്നത്. റോഡുകൾ പശ വച്ച് ഒട്ടിച്ചാണോ നിർമിക്കുന്നതെന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വരുന്നതും ഇതിനാലാണ്. പണി ഏറ്റെടുക്കുന്ന കരാറുകാരോട് പൊതുമരാമത്ത് വകുപ്പ് അതിന്റെ ഗുണമേന്മയും ഉറപ്പ് വരുത്തേണ്ടതാണ്. നിശ്ചിത കാലത്തിനുള്ളിൽ തകരുന്ന റോഡുകളുടെയും പാലത്തിന്റേയും തകർച്ചക്ക് കാരണക്കാരാകുന്ന കരാറുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന വ്യവസ്ഥ വന്നാൽ ദീർഘകാലം നമ്മുടെ റോഡുകളും പാലങ്ങളും കെട്ടുറപ്പോടെ നിലനിൽക്കും. അതിനായി വേണമെങ്കിൽ പുതിയ നിയമ നിർമാണം തന്നെ നടത്താവുന്നതാണ്. ഇതുവഴി റോഡപകടങ്ങൾ കുറയുകയും ചെയ്യും. അത്തരമൊരു നിയമനിർമാണത്തിന് സർക്കാർ തയാറാകുമെങ്കിൽ അറ്റകുറ്റ പണി നടത്തിയതിന് ശേഷം പെയ്യുന്ന മഴയിൽ വീണ്ടും റോഡുകളിൽ ഗർത്തങ്ങൾ രൂപപ്പെടുകയില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാരണമുള്ള റോഡപകട മരണങ്ങൾ കുറയുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago