കുയ്യാ അബൂബക്കറിന് കണ്ണീരോടെ വിട
അമ്പലപ്പുഴ: കുയ്യാ അബൂബക്കറിന് ഒരു ഗ്രാമം കണ്ണീരോടെ വിട നല്‍കി.
അമ്പലപ്പുഴയിലെ മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളില്‍പെട്ടയാളും പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്‌ലാം മസ്ജിദിന്റെയും മദ്രസയുടെയും പരിപാലകനുമായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍.
പള്ളി വെളിവീട്ടീല്‍ കുയ്യാ അബൂബക്കറിനാണ് (76) വിട നല്‍കിയത്. അഞ്ച് പതിറ്റാണ്ട് കാലം മുമ്പ് മുസ്‌ലിം ലീഗിനെ അമ്പലപ്പുഴയില്‍ പടുത്തുയര്‍ത്താന്‍ ഇറങ്ങി പുറപ്പെട്ട പലരില്‍ ഒരാളായിരുന്നു അബൂബക്കര്‍.ഇതോടൊപ്പം തന്നെ ഷറഫുല്‍ ഇസ്‌ലാം മസ്ജിദും അനുബന്ധ മദ്ര സയും ഇദ്ദേഹം പരിപാലിച്ചുകൊണ്ടിരുന്നു. മൂന്ന് മാസമായി ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
പ്രായാധിക്യത്തിലും കര്‍മരംഗത്ത് സജീവമായിരുന്നു അബൂബക്കര്‍. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ വേട്ടായാടിയ സമയത്തു പോലും ഷറഫുല്‍ ഇസ്‌ലാം അങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന വായനശാല പതിവുപോലെ പുലര്‍ച്ചെ5.30 തിന് തന്നെ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ ഇദ്ദേഹം എത്തിയിരുന്നു.
നാട്ടുകാരും കുട്ടികളും ഇദ്ദേഹത്തെ കുയ്യ ഇക്കാ എന്നാണ് വിളിച്ചിരുന്നത്. പുന്നപ്ര വണ്ടാനം കബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."