'വേലി വിളവു തിന്നതോടെ' കനാല്‍ തീരത്തെ വൃക്ഷതൈകള്‍ നശിച്ചു
മണ്ണഞ്ചേരി: വേലിതന്നെ വിളവുതിന്നുന്നു എന്ന പഴമൊഴിയുടെ നേര്‍ക്കാഴ്ച കാണാന്‍ എ.എസ് കനാല്‍ തീരത്തുവരിക.
സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി മണ്ണഞ്ചേരി പഞ്ചായത്തില്‍ 13 -ാം വാര്‍ഡില്‍ എ.എസ്. കാനാല്‍ തീരത്തുനട്ട വൃക്ഷതൈകള്‍ കാക്കാന്‍ കെട്ടിയവേലിയാണ് വിളവു തിന്നു തുടങ്ങിയത്. ഇവിടെയുള്ള മരങ്ങളുടെ തൈകള്‍ നശിക്കുകയും ഇപ്പോള്‍ സംരക്ഷണ വേലികള്‍ പടര്‍ന്നു പന്തലിക്കുകയുമാണ്.
കഴിഞ്ഞ മൂന്നുമാസത്തിന് മുന്‍പാണ് വൃക്ഷതൈകള്‍ ഈ ഭാഗത്ത് നട്ടത്.മഹാഗണി,പ്ലാവ്,നെല്ലി,മാവ് എന്നി വൃക്ഷതൈകളാണ് നട്ടത്. വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി തൊഴിലുറപ്പുതൊഴിലാളികള്‍ വേലിയും കെട്ടിയാണ് മടങ്ങിയത്. പിന്നീട് ഈ തീരത്തേക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
ആലപ്പുഴ നിയമസഭാ മണ്ഡലം പരിധിയില്‍ ഇത്തരം മൂന്നുലക്ഷത്തോളം വൃക്ഷതൈകള്‍ നട്ടതായാണ് അധികൃതരുടെ അവകാശവാദം.ഇനിമുതല്‍ ആഗോളതാപനത്തിന് പരിഹാരമെന്നോണം നട്ട വൃക്ഷങ്ങള്‍ക്കുപകരം വേലികള്‍ ഇവിടെ പ്രകൃതിസംരക്ഷകരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."