ആദ്യം ഭാര്യയുടെ കാമുകനെ കൊന്നു, പിന്നെ കാമുകിയെ, ഒടുവില്‍ കേസിലെ പ്രതി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു
കാമുകിയേയും ഭര്‍ത്താവിനെ കൊന്ന കേസിലെപ്രതി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു
താനൂര്‍: കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും പിന്നീട് കാമുകിയെയും വകവരുത്തി ജയിലിലായ പ്രതി കുഴഞ്ഞുവീണ് മരിച്ചു. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44)ആണ് മഞ്ചേരി സ്‌പെഷല്‍ സബ് ജയിലില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കേ ഇന്ന് മരിച്ചത്. മേയ് 31നാണ് കുഴഞ്ഞുവീണത്.
താനൂര്‍ തെയ്യാല അഞ്ചുമുടിയില്‍ പൗറകത്ത് സവാദിനെ 2018 ലാണ് ബഷീര്‍ കൊലപ്പെടുത്തിയത്. സവാദ് മത്സ്യത്തൊഴിലാളിയായിരുന്നു. രാത്രിയില്‍ വീടിനകത്ത് നടന്ന കൊലപാതകം അറിഞ്ഞില്ലെന്നാണ് ഭാര്യ സൗജത്തിന്റെ ഭാഷ്യം. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. അബ്ദുള്‍ ബഷീറാണ് സവാദിനെ തലക്കടിച്ചതെന്ന് സൗജത്ത് പൊലിസിനോട് വെളിപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബഷീര്‍ സൗജത്തിനെയും കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്.
വിദേശത്തായിരുന്ന ബഷീറിനെ രണ്ട് ദിവസത്തെ അവധിയില്‍ സൗജത്താണ് വിളിച്ചുവരുത്തിയത്. ബഷീര്‍ കൃത്യം നടത്താന്‍ വേണ്ടിമാത്രം നാട്ടിലെത്തി. സംഭവത്തിനുശേഷം പിറ്റേന്ന് തന്നെ ഗള്‍ഫിലേക്കുതിരിച്ചു പോയി. അന്വേഷണം ഊര്‍ജിതമായതോടെ ഗള്‍ഫിലും പിടിച്ചുനില്‍ക്കാനാകാതെ തിരിച്ച് നാട്ടിലെത്തി ഷബീര്‍ കീഴടങ്ങുകയായിരുന്നു. സൗജത്തും കേസില്‍ പ്രതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."