HOME
DETAILS

വിദേശത്ത് നിന്ന് ലഹരി ഉപയോഗിക്കാമെന്ന് കരുതേണ്ട; യുഎഇയിൽ എത്തുമ്പോൾ പിടിക്കപ്പെടും

  
backup
June 07, 2023 | 2:45 PM

drug-using-from-out-side-the-country-will-be-monitor-by-uae

വിദേശത്ത് നിന്ന് ലഹരി ഉപയോഗിക്കാമെന്ന് കരുതേണ്ട; യുഎഇയിൽ എത്തുമ്പോൾ പിടിക്കപ്പെടും

ഷാർജ: വിദേശത്ത് വെച്ച് ലഹരി മരുന്ന് ഉപയോഗിക്കുന്നവർക്ക് യുഎഇയുടെ മുന്നറിയിപ്പ്. ലഹരി ഉപയോഗിച്ച ശേഷം യുഎഇയിലേക്ക് തിരിച്ചെത്തുമ്പോൾ പിടികൂടാൻ മടിക്കില്ലെന്ന് യുഎഇ യുഎഇ ഡ്രഗ് കൺട്രോൾ കൗൺസിൽ മേധാവി അറിയിച്ചു. യുഎഇ നിവാസികൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ലഹരിമരുന്ന് ഉപയോഗം ചില രാജ്യങ്ങളിൽ അനുവദിക്കുന്നെണ്ടെങ്കിലും യുഎഇയിൽ നിയമവിരുദ്ധമാണ്.

യുഎഇ നിവാസികൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. വിദേശ രാജ്യങ്ങളിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന പാർട്ടികളിലും കഫേകളിലും മറ്റും ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നൽകിയത്. ലഹരി ഉപയോഗത്തിൽ നിന്ന് യുവാക്കളെ തടയുകയാണ് ലക്ഷ്യം. ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഉപമേധാവിയും യുഎഇ ഡ്രഗ് കൺട്രോൾ കൗൺസിൽ ചെയർമാനുമായ ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം ആണ് മുന്നറിയിപ്പ് നൽകിയത്.

വിദേശത്ത് വെച്ച് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ യുഎഇയിലേക്കു തിരിച്ചെത്തുമ്പോൾ അറസ്റ്റ് ചെയ്യാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിൽ ഡ്രഗ് പ്രിവൻഷൻ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിമരുന്ന് ചെറുക്കാനുള്ള ശ്രമങ്ങൾ ഏകീകരിക്കണമെന്നു പറഞ്ഞ അദ്ദേഹം യജ്ഞത്തിൽ പങ്കാളികളാകാൻ മാതാപിതാക്കളോടും യുവാക്കളോടും അഭ്യർഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിൽ ഫലസ്തീനീ പെൺകുട്ടിക്ക് അതിജീവനത്തിന്റെ പുതുജീവൻ; ഗസ്സയ്ക്ക് തണലായി ഓപ്പറേഷൻ ഗാലന്റ് നൈറ്റ്

uae
  •  8 minutes ago
No Image

പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  40 minutes ago
No Image

ദുബൈ റെസിഡൻസി വിസ ഇനി എളുപ്പത്തിൽ ലഭ്യമാകും; 'യൂണിഫൈഡ് ഹെൽത്ത് സ്‌ക്രീനിംഗ്' സേവനം ആരംഭിച്ച് അധികൃതർ | Dubai Residency Visa

uae
  •  an hour ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടമെന്ന് പരാതി; കാരണം അവ്യക്തമെന്ന് ഫയർഫോഴ്സ്; പൊലിസ് കേസെടുത്തു

Kerala
  •  an hour ago
No Image

ട്രംപിന്റെ ജനപ്രീതി ഇടിയുന്നു; യുഎസ് ചരിത്രത്തിലെ മോശം ഭരണാധികാരിയെന്ന് ജനവിധി; 2026 മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശങ്ക

latest
  •  an hour ago
No Image

പ്രവാസി തൊഴില്‍ അനുമതി രണ്ട് വര്‍ഷമായി; ഒമാനില്‍ പുതുക്കിയ തൊഴില്‍ നയം പ്രാബല്യത്തില്‍

oman
  •  an hour ago
No Image

നുവൈസീബ് അതിർത്തിയിൽ വൻ സിഗരറ്റ് വേട്ട; സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 700-ലേറെ കാർട്ടൺ സി​ഗരറ്റ് പിടികൂടി

Kuwait
  •  an hour ago
No Image

റമദാൻ 2026; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  an hour ago
No Image

അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്

Kerala
  •  2 hours ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

National
  •  2 hours ago