HOME
DETAILS
MAL
അധ്യാപകരെ നിയമിച്ചു
backup
August 23 2016 | 18:08 PM
ചെറുതോണി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ സ്ഥലം മാറിപ്പോയ അധ്യാപകര്‍ക്ക് പകരം അധ്യാപകരെ നിയമിച്ചതായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വിഷയമുന്നയിക്കുകയും മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഹോസ്റ്റലുകളും അധ്യാപക ക്വാര്‍ട്ടേഴ്‌സുകളും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കാമെന്നും മന്ത്രി സമ്മതിച്ചതായി എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."