HOME
DETAILS

മോട്ടോര്‍ വാഹന തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

  
backup
August 23, 2016 | 6:31 PM

%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95


കല്‍പ്പറ്റ: ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കു വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിനെതിരേ സംയുക്ത മോട്ടോര്‍ വാഹന തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി.
സുപ്രീം കോടതി വിധിയുടെ പേരു പറഞ്ഞാണ് കേരളത്തില്‍ മാത്രമായി എല്ലാ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കുന്നത്. ബസുകള്‍ക്കും ട്രക്കുകള്‍ക്കും നേരത്തെ തന്നെ ഗേവപ്പൂട്ട് ഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചതോടെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പുതിയ ഉത്തരവും കേരളത്തില്‍ മാത്രമാണ് നടപ്പാക്കുന്നത്.
 ഒന്നോ, രണ്ടോ കമ്പനികളുടെ വേഗപ്പൂട്ട മാത്രമാണ് കേരളത്തില്‍ ലഭ്യമായിട്ടുള്ളത്. അവയുടെ തുടര്‍ സേവനവും തൃപ്തികരമല്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാത്രമായി നടപ്പാക്കുന്ന ഈ പരിഷ്‌കാരം റദ്ദ് ചെയ്യണമെന്ന് കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സമരം പി.ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
കെ. സുഗതന്‍, ഇ.ജെ ബാബു, ടി.കെ റെജി, പി.കെ അച്ചുതന്‍, ഗിരീഷ് കല്‍പ്പറ്റ സംസാരിച്ചു. അനീഷ് ബി.നായര്‍, റഷീദ് പടയന്‍, കെ.എം വര്‍ഗീസ്, എന്‍. മുസ്തഫ, കെ.എന്‍ കൃഷ്ണന്‍, കെ.ടി സുമേഷ്, പി.എം സന്തോഷ് കുമാര്‍, എന്‍.വി രതീഷ്, രാമചന്ദ്രന്‍, എ.വി ജയന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  12 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  12 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  12 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  12 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  12 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  12 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  12 days ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  12 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  12 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  12 days ago